Image

മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഐഎം

Published on 03 August, 2018
മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഐഎം

മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സിപിഐഎം നേതൃത്വം. മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് വഹിക്കേണ്ടത് സര്‍ക്കാരാണ്. കാലാകാലങ്ങളായി അത് തന്നെയാണ് പതിവെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും നേതൃത്വം അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് ഈ മാസം 19 ന് യാത്രതിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം വരുന്ന മാസം ആറിന് മടങ്ങിയെത്തും. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്ന സ്ഥലമാണ് മയോക്ലിനിക്ക്.

മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതൃത്വം.

എന്നാല്‍ ഇത്തരം പ്രചരണത്തെക്കുറിച്ച്‌ പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാനനേതൃത്വം പ്രതികരിച്ചു. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. അതാത് കാലത്ത് മുഖ്യമന്ത്രിമാരുടെ ചികിത്സാചെലവ് വഹിച്ചിരുന്നത് സര്‍ക്കാര്‍ തന്നെയാണ്. ഇതില്‍ ഇപ്പോള്‍ മാറ്റം വരുത്തേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തുന്നത് വിവാദങ്ങള്‍ക്കു വേണ്ടിയാണെന്നും നേതൃത്വം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക