Image

വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ഫോമാ ചാരിറ്റി തുടക്കം: 500 കിറ്റുകള്‍ നാളെ വിതരണം ചെയ്യും

അനില്‍ പെണ്ണുക്കര Published on 01 August, 2018
വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ഫോമാ ചാരിറ്റി  തുടക്കം: 500 കിറ്റുകള്‍ നാളെ വിതരണം ചെയ്യും
മലയാളികളെ ആകമാനം ദുഖത്തിലാഴ്ത്തിയ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഫോമാ രംഗത്ത് . നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലും, ചില തുരുത്തുകളിലും ആണ് ആദ്യ സഹായമെത്തിക്കുകയെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഇ-മലയാളിയോട് പറഞ്ഞു .

കഴിഞ്ഞ ദിവസം വെള്ളപ്പൊക്കം മൂലം ദുരിതകയത്തില്‍ കഴിയുന്ന അപ്പര്‍കുട്ടനാടന്‍ മേഖല ഫിലിപ്പ് ചാമത്തില്‍, ജോയിന്റ് സെക്രട്ടറി സാജു ജോസഫ് എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. ക്യാമ്പുകളിലും വഴിയരികിലും കഴിയുന്നവരുടെ ആവശ്യപ്രകാരമാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. അരി മുതല്‍ അവര്‍ക്ക് നിത്യേന ആവശ്യമുള്ള സാധനകളുടെ അഞ്ഞൂറ് കിറ്റുകള്‍ ആണ് വിതരണം ചെയ്യുന്നത് .

നാളത്തെ സഹായ വിതരണത്തിന് ശേഷം മെഡിക്കല്‍ സഹായം ഉള്‍പ്പെടെ ഉള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചിന്തിക്കും.

വീടുകളില്‍ വെള്ളം കയറികിടക്കുന്നതിനാല്‍ ആഹാരം പാകം ചെയ്യാന്‍ ഇടമില്ലാത്തതു കൊണ്ട് റോഡരികില്‍ ആഹാരം പാകം ചെയ്യ്ത് കഴിക്കുന്നത് ഉള്‍പ്പെടെയുള്ള ദുരിതപൂര്‍ണ്ണമായ കാര്യങ്ങള്‍ നേരിട്ട് കണ്ടത് കൊണ്ടാണ് അവര്‍ക്ക് അടിയന്തിരമായി വേണ്ട സഹായത്തെക്കുറിച്ചു ചിന്തിച്ചത്. ചില തുരുത്തുകളുടെ അവസ്ഥയും ദുരിതപൂര്‍ണ്ണമാണ്. അവിടെയും സഹായം എത്തേണ്ടതുണ്ട്. അവിടെ ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് അടിയന്തരമായി ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എത്തിക്കും.

നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് നാളത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. നാട്ടില്‍ എത്തിയിട്ടുള്ള ഫോമാ അഭ്യുദയ കാംഷികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഫിലിപ്പ് ചാമത്തില്‍ അഭ്യർത്ഥിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ഫോമാ ചാരിറ്റി  തുടക്കം: 500 കിറ്റുകള്‍ നാളെ വിതരണം ചെയ്യും വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ഫോമാ ചാരിറ്റി  തുടക്കം: 500 കിറ്റുകള്‍ നാളെ വിതരണം ചെയ്യും വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ഫോമാ ചാരിറ്റി  തുടക്കം: 500 കിറ്റുകള്‍ നാളെ വിതരണം ചെയ്യും
Join WhatsApp News
Kridarthan 2018-08-02 09:47:00

Good  Attempt,    Is this just for a  media  coverage  or  real?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക