Image

കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധ​പ്പെട്ട്​ മൂന്ന്​ പേരെ സുപ്രീംകോടതി കുറ്റവിമുക്​തരാക്കി

Published on 01 August, 2018
കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധ​പ്പെട്ട്​ മൂന്ന്​ പേരെ സുപ്രീംകോടതി കുറ്റവിമുക്​തരാക്കി
കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധ​പ്പെട്ട്​ മൂന്ന്​ പേരെ സുപ്രീംകോടതി കുറ്റവിമുക്​തരാക്കി.സിസ്റ്റര്‍ ടെസ്സി, സിസ്റ്റര്‍ ആന്‍സി മാത്യു , ഡോ ഹൈദരലി എന്നിവരെയാണ് പ്രതി പട്ടികയില്‍ നിന്ന് സുപ്രീം കോടതി ഒഴിവാക്കിയത്.കേസില്‍ രണ്ട്​ പ്രതികള്‍ വിചാരണ നേരിടണം. 

പ്രതിപട്ടികയില്‍ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹര്‍ജി നല്‍കിയ ക്രിസ്​തുരാജ ആശുപത്രിയിലെ സിസ്​റ്റര്‍ ടെസി ജോസ്​, ഡോ. ഹൈദര്‍ അലി, സിസ്​റ്റര്‍ ആന്‍സി മാത്യൂഎന്നിവരെയാണ്‌ കുറ്റവിമുക്‌തരാക്കിയത്‌. 

അതേസമയം വയനാട്​ ശിശുക്ഷേ സമിതി അധ്യക്ഷന്‍ ഫാ.തോമസ്​ ജോസ്​ തേരകം, സമിതി അംഗം ബെറ്റി ജോസഫ്​ എന്നിവരുടെ ഹര്‍ജികള്‍ കോടതി തള്ളി. ​ 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി​ പീഡനത്തിനിരയായ പ്രസവിച്ചതുമായ ബന്ധപ്പെട്ട കേസില്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയാണ്​ ഒന്നാം പ്രതി. കേസിലെ വൈദികനെ രക്ഷിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തിയതിനാണ്​ മറ്റുള്ളവര്‍ക്കെതിരെ കേസ്​. പീഡനത്തിരയായ 16 കാരി പ്രസവിച്ച കുഞ്ഞ്‌ റോബിന്‍ വടക്കുംചേരിയുടെതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക