Image

ബാര്‍ കോഴക്കേസില്‍ പുനരന്വേഷണം വേണം വിജയരാഘവന്‍

Published on 31 July, 2018
ബാര്‍ കോഴക്കേസില്‍ പുനരന്വേഷണം വേണം വിജയരാഘവന്‍
ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്നും പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നും അഭ്യര്‍ഥിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിജിലന്‍സ് കോടതില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. വൈക്കം വിശ്വന്‍ എന്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് വിജയരാഘവന്‍ പുതിയ തടസഹര്‍ജി ഫയല്‍ ചെയ്തത്. 

ബാര്‍ കോഴക്കേസില്‍ ചില സാങ്കേതിക കാരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യേഗസ്ഥന്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോപണം സംബന്ധിച്ച് അന്വേഷിച്ച് കോടതി മുമ്പാകെ തെളിവുഹാജരാക്കുകമാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ. അതിനപ്പുറം തെളിവുകള്‍ വിശകലന ചെയ്യാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനില്ല. അതുകൊണ്ടു്‌തെന്നെ ബാര്‍ കോഴക്കേറില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ നടപടി തെറ്റാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അന്തിമ റിപ്പോര്‍ട്ട് പക്ഷപാതപരവും ആരോപണ വിധേയനെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് വിജയരാഘവന്‍ ചൂണടിക്കാട്ടി. കേസ് ആഗസ്ത് ആറിന് വീണ്ടു പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക