Image

'അഭിമന്യൂ' എന്ന പേരില്‍ കോളേജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടുറോഡില്‍ കത്തിച്ചു

Published on 31 July, 2018
'അഭിമന്യൂ' എന്ന പേരില്‍ കോളേജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടുറോഡില്‍ കത്തിച്ചു
മലപ്പുറം പാലേമാട് കോളേജില്‍ 'അഭിമന്യൂ' എന്ന പേരില്‍ കോളേജ് യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടുറോഡില്‍ കത്തിച്ചതിനു പിന്നാലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി നടത്തി വീണ്ടും .ക്യാമ്ബസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍.
പ്രതികരിക്കാനാണ് ഭാവമെങ്കില്‍ അടുത്ത അഭിമന്യൂമാരായി നിങ്ങള്‍ മാറുമെന്നായിരുന്നു എസ്.ഡി.പി.ഐയുടേയും കാമ്ബസ് ഫ്രണ്ടിന്റേയും പ്രവര്‍ത്തകരുടെ ഭീഷണി. മാഗസീന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ചെയര്‍മാന്‍ ഷിബിലിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തതോടെയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കി വീണ്ടും രംഗത്തുവന്നത്. 

കഴിഞ്ഞദിവസമാണ് എസ്.എഫ്.ഐയുടെ കോളജ് യൂണിയന്‍ അഭിമന്യു എന്ന പേരില്‍ മാഗസീന്‍ പ്രകാശനം ചെയ്തത. പ്രകാശനം ചെയ്തതിനു പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് മാഗസീന്‍ വിതരണം ചെയ്യുന്നവേളയിലും ചില ക്യാപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എതിര്ഡപ്പുമായി രംഗത്തു വന്നിരുന്നു. കോളജ് മാഗസീനില്‍ എസ്.എഫ്.ഐ നിര്‍ദ്ദേശിച്ച അഭിമന്യു എന്ന പേരാണ് ക്യാംപസ് ഫ്രണ്ടിനെ ചൊടിപ്പിച്ചത്.
ഇന്നു രാവിലെയോടെ ഒരു സംഘം ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും പുറത്തു നിന്നുള്ള പത്തിലധികം എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ക്യാംപസിന് പുറത്തിട്ട് മാഗസീന്‍ കത്തിക്കുകയായിരുന്നു. മാഗസീന്‍ കത്തിക്കുന്നത് ചോദ്യം ചെയ്ത യൂണിയന്‍ ചെയര്‍മാന്‍ ഷിബിലിനും മറ്റ് യൂണിയന്‍ ഭാരവാഹികള്‍ക്കും നേരെ അഭിമന്യുവിന്റെ ഗതി വരുമെന്നും ക്യാംപസ് ഫ്രണ്ട് താക്കീതും നല്‍കി.
അഭിമന്യൂ എന്ന പേരില്‍ മാഗസിന്‍ ഇറക്കാന്‍ പോകുന്നു എന്നറിഞ്ഞതുമുതല്‍ അവര്‍ പല രീതിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നെന്ന് യൂണിയന്‍ ചെയര്‍മാന്‍ ഷിബില്‍ പറയുന്നു. മാനേജുമെന്റുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളെല്ലാം ഉണ്ടായിക്കിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇന്നലെയാണ് മാഗസിന്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത്. അതില്‍ പ്രതിഷേധിച്ചാണ് അവര്‍ മാഗസിന്‍ കത്തിച്ചത്.
കോളേജിലെ കാമ്ബസ് ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ള എന്‍.ഡി.എഫുകാരുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കോളേജില്‍ എട്ടോ പത്തോ പ്രവര്‍ത്തകരേ കാമ്ബസ് ഫ്രണ്ടിന്റേതായുള്ളൂ. പക്ഷേ ആ സാന്നിധ്യം അവര്‍ ശക്തമായി തന്നെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക