Image

റോഹിംഗ്യന്‍ മുസ്‌ലീങ്ങളോട്‌ ഇന്ത്യക്കാര്‍ മൃദുസമീപനം സ്വീകരിക്കില്ല; കേന്ദ്രമന്ത്രി കിരണ്‍ റിജിജു

Published on 31 July, 2018
റോഹിംഗ്യന്‍ മുസ്‌ലീങ്ങളോട്‌ ഇന്ത്യക്കാര്‍ മൃദുസമീപനം സ്വീകരിക്കില്ല; കേന്ദ്രമന്ത്രി   കിരണ്‍ റിജിജു
ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ മുസ്‌ലീങ്ങളോട്‌ ഇന്ത്യക്കാര്‍ മൃദുസമീപനം സ്വീകരിക്കില്ലെന്ന്‌ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍.

` അഭയാര്‍ത്ഥികളുമായി ഒരു ഉടമ്പടിയിലും ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. നമുക്ക്‌ അവരോട്‌ മാന്യമായി പെരുമാറാം. അവരെ നമ്മള്‍ ഒരു തരത്തിലും നിയന്ത്രിച്ചുനിര്‍ത്തിയിട്ടില്ല. അവര്‍ക്ക്‌ നമ്മള്‍ നിലവില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. അതുപോലെ അവര്‍ക്ക്‌ തിരിച്ചുപോകാനുള്ള എല്ലാ സഹായവും ഇന്ത്യ ചെയ്യും എന്നായിരുന്നു പാര്‍ലമെന്റില്‍ കിരണ്‍ റിജുജുവിന്റെ വാക്കുകള്‍. ഇതിന്‌ പിന്നാലെ പാര്‍ലമെന്റില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.

ജമ്മുകാശ്‌മീരിലാണ്‌ കൂടുതല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോഴും ഉള്ളത്‌. പിന്നെ ഹൈദരാബാദിലും തെലങ്കാനയിലുമാണ്‌. റോഹിംഗ്യകള്‍ ഒരു തരത്തിലും രാജ്യത്തിന്‌ ഭീഷണിയാകില്ലെന്ന്‌ നമ്മള്‍ ഉറപ്പിക്കേണ്ടതുണ്ടെന്നും സഭയില്‍ റിജിജു കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക