Image

കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ 2018 മെഗന്‍ ജോബി മംഗലത്തേട്ട് കലാതിലകം

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 30 July, 2018
കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ 2018 മെഗന്‍ ജോബി മംഗലത്തേട്ട് കലാതിലകം
ജോര്‍ജിയ: അറ്റ്‌ലാന്റാ യിലെ സി എന്‍ എന്‍ സെന്റര്‍ ല്‍ ജൂലൈ 19 മുതല്‍ 22 വരെ നടന്ന കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ 2018ല്‍ മെഗന്‍ ജോബി മംഗലത്തേട്ട് (10 yrs) "കലാതിലകം" ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം കാഴ്ച്ച വെച്ച മെഗന്‍, ലളിതഗാനം, നാടോടിനൃത്തം, ഫാന്‍സി ഡ്രസ്സ്, എന്നീ മത്സര ഇനങ്ങളില്‍ ഒന്നാം സ്ഥാനവും, പ്രസംഗം മത്സരത്തില്‍ രണ്ടാം സ്ഥാനവുംകരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി “കലാതിലകം” പട്ടം കരസ്ഥമാക്കിയത്. കെ സി സി എന്‍ എ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ക്‌നാനായ ലിറ്റില്‍ പ്രിന്‍സസ് 2018 മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയും മെഗന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഡിട്രോയിറ്റില്‍ മംഗലത്തേട്ട് ജോബി & മഞ്ജു ദമ്പതികളുടെ രണ്ടാമത്തെ പുത്രിയാണ്. മിഷിഗണ്‍ സംസ്ഥാനത്തിലെ മാഡിസണ്‍ ഹൈറ്റ്‌സിലെ, ഫോര്‍ കോര്‍ണേഴ്‌സ് മോണ്ടിസ്സോറി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പഠനത്തോടൊപ്പം അഭിനയം, ചിത്രരചന, തുടങ്ങി വിവിധ പാഠ്യേതര വിഷയങ്ങളിലും സമര്‍ഥയാണ് മെഗന്‍. ഗുരു ധന്യാകുമാരി (ശ്രീമതി വാണി) യുടെ കീഴില്‍ (അഭിനയാ സ്കൂള്‍ ഓഫ് ഡാന്‍സ്) 5 വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്നു.

മൂത്ത സഹോദരി ക്രിസ്റ്റീന്‍ 2014ല്‍ ചിക്കാഗോയില്‍ വച്ച് നടന്ന കെ സി സി എന്‍ എ കണ്‍വെന്‍ഷനില്‍ കലാതിലകം ആയി വിജയിച്ചിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഹെലന്‍ അനുജത്തിയാണ്.

കണ്‍വെന്‍ഷന്‍ലെ അത്യന്തം വാശിയേറിയ ക്‌നാനായ ലിറ്റില്‍ പ്രിന്‍സസ് കോണ്ടെസ്റ്റ് 2018ല്‍ ഏറെ ശ്രദ്ധയും പ്രശംസയും നേടിയിരുന്നു. ടോസ്മി കൈതക്കത്തൊട്ടിയില്‍ (ചെയര്‍പേഴ്‌സണ്‍), സ്മിത വെട്ടുപാറപുറത്ത് (ലെയ്‌സണ്‍), സിമി പോട്ടൂര്‍, ജൂബി ഊരാളില്‍, സ്വപ്നാ നടുപ്പറമ്പില്‍ (കോ ഓര്‍ഡിനേറ്റര്‍സ്) എന്നിവര്‍ അടങ്ങിയ കമ്മറ്റിയാണ് മത്സരത്തിന് നേതൃത്വം നല്‍കി. ജൈക്ക് വെട്ടുപാറപുറത്ത്, രേഷ്മ കാരക്കാട്ടില്‍ എന്നിവര്‍ എം സി മാര്‍ ആയിരുന്നു.

ആര്‍ട് & ലിറ്റററി മത്സരങ്ങള്‍ക്ക് ഷീജോ പഴയംപള്ളി (ചെയര്‍ പേഴ്‌സണ്‍), ഐമി പെരുമണിശേരില്‍, ജോ മഴുവഞ്ചേരി, ലൂക്കോസ് മാളികയില്‍ (കോ ചെയര്‍)എന്നിവര്‍ അടങ്ങിയ കമ്മറ്റി നേതൃത്വം നല്‍കി.
കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ 2018 മെഗന്‍ ജോബി മംഗലത്തേട്ട് കലാതിലകം
കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ 2018 മെഗന്‍ ജോബി മംഗലത്തേട്ട് കലാതിലകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക