Image

ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം

Published on 29 March, 2012
ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം
ഗാലെ: സ്പിന്നര്‍ രങ്കണ ഹെരാത്തിന്റെ തകര്‍പ്പന്‍ ബൗളിംഗിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ അദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 334 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് 264 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 

ജൊനാദന്‍ ട്രോട്ടിന്റെ സെഞ്ചുറിക്കും (112) ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ സാധിച്ചില്ല. മാറ്റ് പ്രയര്‍ (41), കെവിന്‍ പീറ്റേഴ്‌സണ്‍ (30) എന്നിവരും ഇംഗ്ലണ്ട് നിരയില്‍ പൊരുതി. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഹെരാത്താണ് ഇംഗ്ലീഷ് നിരയെ തകര്‍ത്തത്. സൂരജ് രന്‍ദീവ് നാല് വിക്കറ്റ് നേടി. മത്സരത്തില്‍ 12 വിക്കറ്റ് വീഴ്ത്തിയ ഹെരാത്താണ് മാന്‍ ഓഫ് ദ മാച്ച്. 152/3 എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് നിര തകര്‍ന്നടിഞ്ഞത്. മുത്തയ്യ മുരളീധരന്‍ വിരമിച്ച ശേഷം ലങ്ക സ്വന്തം നാട്ടില്‍ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക