Image

ബ്രിസ്‌ബേന്‍ സംയുക്ത തിരുനാളിന് ശനിയാഴ്ച തുടക്കമാകും

Published on 27 July, 2018
ബ്രിസ്‌ബേന്‍ സംയുക്ത തിരുനാളിന് ശനിയാഴ്ച തുടക്കമാകും
ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ ഇടവക ആണ്ടുതോറും ആഘോഷിക്കുന്ന സംയുക്ത തിരുനാളിന് ജൂലൈ 28 ശനിയാഴ്ച 6.30ന് കോടിയേറ്റുന്നതോടെ തുടക്കമാകും. തുടര്‍ന്ന് ലദീഞ്ഞ്, പ്രസുദേന്തിവാഴ്ചയും വി. കുര്‍ബാനയും, നൊവേനയും. ശുശ്രൂഷകള്‍ക്ക് ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജോണ്‍ പനന്തോട്ടം നേതൃത്വം നല്‍കും. 

ജൂലൈ 29 ഞായര്‍ ആഘോഷമായി തിരുനാള്‍ സമൂഹബലി, പ്രദക്ഷിണം. സ്‌നേഹവിരുന്ന്. തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ഡാന്റ്‌സ് തോട്ടത്തില്‍, ഫാ. ജിയോ ഫ്രാന്‍സിസ, ഫാ. തോമസ് അരീക്കുഴി എന്നിവര്‍ നേതൃത്വം നല്‍കും. ഇടവക വികാരി ഫാ. എബ്രഹാം കഴുന്നടിയില്‍, ട്രസ്റ്റിമാരായ ജോര്‍ജ് വര്‍ക്കി, ജേക്കബ് പുളിക്കോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന പാരീഷ് കൗണ്‍സിലും തിരുനാള്‍ കമ്മിറ്റിയും ചേര്‍ന്നു ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. സംയുക്ത തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്യൂണിറ്റിയുടെ കരിമരുന്ന്, കലാ പ്രകടനവും സംഘടിപ്പിക്കും.


റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക