Image

താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കോഴ വാഗ്ദാനമുണ്ടായിട്ടില്ലെന്ന് ദേവഗൗഡ

Published on 29 March, 2012
താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കോഴ വാഗ്ദാനമുണ്ടായിട്ടില്ലെന്ന് ദേവഗൗഡ
ബാംഗളൂര്‍: താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രതിരോധ ഇടപാടുകളില്‍ തനിക്ക് കോഴവാഗ്ദാനമുണ്ടായിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി.ദേവഗൗഡ. അദ്ദേഹത്തിന്റെ മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി, തന്റെ പിതാവ് പ്രധാനമന്ത്രിയിരുന്ന സമയത്ത് തനിക്കും പിതാവിനും കോഴ വാഗ്ദാനം ചെയ്യപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഇതിനെ നിഷേധിച്ചുകൊണ്ടാണ് ദേവഗൗഡയുടെ പ്രസ്താവന. കുമാരസ്വാമിയുടെ പ്രസ്താവന വന്നു മണിക്കൂറുകള്‍ക്കകമാണ് ഇത് സത്യവിരുദ്ധമാണെന്ന് അറിയിച്ചുകൊണ്ട് ദേവഗൗഡ രംഗത്തെത്തിയത്.

1996 മുതല്‍ 97 വരെയാണ് ദേവഗൗഡ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്. കോഴ വാഗ്ദാനത്തെക്കുറിച്ച് നേരത്തെ വെളിപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞപ്പോള്‍ സൈനിക മേധാവി ഇപ്പോള്‍ നടത്തിയ പ്രസ്താവനകളാണ് തന്റെ വെളിപ്പെടുത്തലിന് കാരണമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക