Image

കൂടംകുളം നിലയത്തില്‍ രണ്ടു മാസത്തിനുള്ളില്‍ വൈദ്യുത ഉല്‍പാദനം ആരംഭിക്കുമെന്ന് ജയലളിത

Published on 29 March, 2012
കൂടംകുളം നിലയത്തില്‍ രണ്ടു മാസത്തിനുള്ളില്‍ വൈദ്യുത ഉല്‍പാദനം ആരംഭിക്കുമെന്ന് ജയലളിത
ചെന്നൈ: കൂടംകുളം ആണവ നിലയത്തില്‍ നിന്ന് രണ്ടു മാസത്തിനുള്ളില്‍ വൈദ്യുത ഉല്‍പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു ജയലളിത. വൈദ്യുത പദ്ധതികളെക്കുറിച്ച് ബജറ്റില്‍ കാര്യമായ പരാമര്‍ശങ്ങള്‍ ഇല്ലെന്ന അംഗങ്ങളുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അവര്‍. 

2001-06 കാലത്ത് തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് 2518 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതികള്‍ നടപ്പാക്കിയതായി ജയലളിത ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിഎംകെ സര്‍ക്കാര്‍ 206 മെഗാവാട്ടിന്റെ പദ്ധതികള്‍ മാത്രമാണ് നടപ്പാക്കിയതെന്നും അവര്‍ പറഞ്ഞു. 3960 കോടി രൂപ വരുന്ന എന്നൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ റീപ്ലേസ്‌മെന്റ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 660 മെഗാവാട്ടിന്റെ പദ്ധതിയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക