Image

സൈനിക മേധാവിക്കെതിരായ അപകീര്‍ത്തിക്കേസ്: നടപടികള്‍ തുടരാമെന്ന് ഡല്‍ഹി കോടതി

Published on 29 March, 2012
സൈനിക മേധാവിക്കെതിരായ അപകീര്‍ത്തിക്കേസ്: നടപടികള്‍ തുടരാമെന്ന് ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: സൈനിക മേധാവിക്കെതിരായ അപകീര്‍ത്തിക്കേസില്‍ നടപടികള്‍ തുടരാന്‍ ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു. കരസേനയ്ക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ മുന്‍ ലഫ്. ജന. തേജീന്ദര്‍ സിംഗ് തനിക്ക് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിന്റെ ആരോപണത്തെ തുടര്‍ന്ന് തേജീന്ദര്‍ സിംഗാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.

ജനറല്‍ സിംഗിനെ വിളിച്ചുവരുത്തി അദ്ദേഹത്തിനെതിരായ നടപടികള്‍ ആരംഭിക്കണമെന്നാണ് തേജീന്ദര്‍ സിംഗിന്റെ ആവശ്യം. തനിക്കെതിരേ തെറ്റായ കുറ്റം ചുമത്താന്‍ വേണ്ടി പദവി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് കരസേനാ ഉപമേധാവി എസ്.കെ. സിംഗ്, ലഫ്. ജനറല്‍ ബി.എസ്. താക്കൂര്‍, മേജര്‍ ജനറല്‍ എസ്.എല്‍ നര്‍ഷിമാന്‍ എന്നിവരെയും കേസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേസ് ഏപ്രില്‍ 10 ന് വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക