Image

ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് : ജൂലൈ 6 ന് തിരി തെളിയും

ജോര്‍ജ് തുമ്പയില്‍ Published on 01 July, 2011
 ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് : ജൂലൈ 6 ന് തിരി തെളിയും
ഓര്‍ത്തഡോക്‌സ് വിശ്വാസത്തില്‍ അധിഷ്ഠിതമായ ആത്മീയവും, സാംസ്‌കാരികവും, സാമൂഹികവുമായ അറിവുകള്‍ പരസ്പരം കൈമാറുകയാണ് കോണ്‍ഫറന്‍സിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പരമപ്രധാനം. ക്രിസ്തുവുമായുള്ള ബന്ധം ദൃഢമാക്കുക ഓര്‍ത്തഡോക്‌സ് വിശ്വാസസംഹിതകളെക്കുറിച്ച് അറിവ് പകരുക, വ്യക്തികളും കുടുംബങ്ങളും ഇടവകകളും തമ്മിലുള്ള ബന്ധം വിപുലപ്പെടുത്തുക എന്നതും ലക്ഷ്യമാണ്. ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. (ഉല്പത്തി)1 : 27) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

ന്യൂയോര്‍ക്ക് : ജൂലൈ 6 ബുധന്‍ മുതല്‍ 9 ശനി വരെ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലെ കെര്‍ഹോണ്‍സ്‌കണിലുള്ള ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോ-ഓര്‍ഡിനേറ്റര്‍ ഫാ. എം.കെ. കുറിയാക്കോസും, ജനറള്‍ സെക്രട്ടറി ആഷാ തോമസും അറിയിച്ചു.
ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളാവോസ്, ഡല്‍ഹി ഭദ്രാസന അസിസ്റ്റന്റ് മെത്രാപ്പോലീത്താ ഡോ.യൂഹാന്നോന്‍ മാര്‍ ദിമിത്രിയോസ്, ന്യൂറോഷന്‍ സെന്റ് നാര്‍സിസ് അര്‍മ്മീനിയന്‍ സെമിനാരിയുടെ ഡീനും പ്രൊഫസഖുമായ വെരി റവ.ഡാനിയല്‍ ഫിന്‍ഡിക്യാന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
അടൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.സഖറിയാ മാര്‍ അപ്രേം, വെരി.റവ.ഇടയാന്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ.ജോര്‍ജ് കോശി, ഫാ.ആന്‍ഡ്രൂ ഡാനിയല്‍ എന്നിവര്‍ ആത്മീയതയില്‍ അധിഷ്ടിതമായ മറ്റ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ബുധനാഴ്ച വൈകുന്നേരം ഘോഷയാത്രയായാണ് കോണ്‍ഫറന്‍സിന് തുടക്കം കുറിക്കുക. കേരളീയ വസ്ത്രവിധാനങ്ങളോടെ ഇടവകകളുടെ ബാനറുകള്‍ക്ക് പിന്നില്‍ രജിസ്റ്റര്‍ ചെയ്തവര്‍ അണിനിരക്കും തുടര്‍ന്ന് സന്ധ്യാനമസ്സ്‌കാരവും ഉദ്ഘാടനസമ്മേളനവും സുവനീറും പ്രകാശിപ്പിക്കും. ബെന്നി കുര്യന്‍ ചീഫ് എഡിറ്ററും, കുര്യാക്കോസ് അച്ചന്‍ കോ- എഡിറ്ററും, ഏബ്രഹാം (സാജ
ന്‍ ) പോത്തന്‍ ) കോ-ഓര്‍ഡിനേറ്ററുമായി നേതൃത്വം നല്‍കിയ കമ്മിറ്റിയാണ് സുവനീറിന്റെ പ്രസിദ്ധീകരണത്തിനായി പ്രവര്‍ത്തിച്ചത്. വ്യാഴാഴ്ചയാണ് ടാലന്റ് ഷോ. ഭദ്രാസന ഇടവകകളിലെ പ്രതിഭാവിലാസങ്ങള്‍ അരങ്ങേറുന്ന ഈ നാല് മണിക്കൂര്‍ പരിപാടിയില്‍ നാടകം, പാട്ട്, നൃത്തം, ഹാസ്യം എന്നിവയൊക്കെ ഉണ്ടാകും.
വ്യാഴവും വെള്ളിയും ആദ്ധ്യാത്മികതയിലൂന്നിയ നിരവധി പരിപാടികള്‍ നടക്കുന്നതിനൊപ്പം സ്‌പോര്‍ട്‌സ്, ഗെയിംസ് എന്നിവയും ഉണ്ടാകും. മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകമായാണ് പരിപാടികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഭദ്രാസനത്തിലെ വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ മീറ്റിംഗുകള്‍ , പ്ലീനറി സെഷനുകള്‍ , ബൈബിള്‍ ക്ലാസുക
ള്‍ ‍, ധ്യാനയോഗങ്ങള്‍ ‍, കൗണ്‍സിലിംഗ് സെഷനുകള്‍ , ബിസിനസ് മീറ്റിംഗ്, കുമ്പസാരം തുടങ്ങിയവയൊക്കെ ഉണ്ടാകും. യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വര്‍ക്ക് ഷോപ്പുകളും ഉണ്ടാകും.
ശനിയാഴ്ച രാവിലെ കുര്‍ബാനയ്ക്ക് ശേഷം സമാപന സമ്മേളനത്തോടെ നാലു ദിന വാര്‍ഷിക കോണ്‍ഫറന്‍സിന് തിരശീല വീഴും .
കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ഭദ്രാസന ആസ്ഥാനത്ത് കൂടിയ കേന്ദ്രകമ്മിറ്റിക്ക് ശേഷം ഫാ.എം.കെ.കുറിയാക്കോസും, ആഷാ തോമസും, ട്രഷറാര്‍ പോള്‍ സി.മത്തായിയും അറിയിച്ചു. വിവിധ കമ്മിറ്റികളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി താഴെ പറയുന്നവര്‍ പ്രവര്‍ത്തിക്കുന്നു :
റാഫിള്‍-ജോയിന്റ് ട്രഷറാര്‍ കൂടിയായ പാറയ്ക്കല്‍ മത്തായി, രജിസ്‌ട്രേഷന്‍ -ഷെറിന്‍ ജോ
ണ്‍ , മാര്‍ക്കറ്റിംഗ്-ജോയിന്റ് സെക്രട്ടറി കൂടിയായ സജു ചാക്കോ, ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍സ്- ബ്രയന്‍ തുമ്പയില്‍, കരിക്കുലം-ലിനു ജോസഫ്, ചാപ്‌ളയിന്‍ -ഫാ.ഫിലിപ് സി.ഏബ്രഹാം, മിഷന്‍സ്-സ്‌നേഹ കാലായിന്‍ പറമ്പില്‍, ക്വൊയര്‍-ഫാ.ബാബു കെ.മാത്യൂ ആന്റ് ഫാ.അലക്‌സ് ജോയി, ഘോഷയാത്ര-രാജന്‍ പടിയറ, സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ്- ഫാ.ഷിബു ഡാനിയല്‍, മെസിക്കന്‍-ഡോ.ഫിലിപ്പ് ജോര്‍ജ് ,സെക്യൂരിറ്റി-ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ടാലന്റ് ഷോ-എലിസബത്ത് വര്‍ഗീസ്, എം.ജീ.ഓ.സി.എസ്.എം കരിക്കുലം-അനിതാ ജോണ്‍ ആന്റ് ജോര്‍ജ് കുരുവിള ,ഹോസ്പിറ്റാലിറ്റി-കോര.കെ.കോര, പബ്ലിസിറ്റി - ജോര്‍ജ് തുമ്പയില്‍ .
എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ താഴെപ്പറയുന്നവരും ഉള്‍പ്പെടുന്നു :
റവ. ഡോ.ജോര്‍ജ് കോശി, ഫാ.പൗലൂസ് പീറ്റര്‍ , ഫാ.അലക്‌സ് ജോയി, റവ.സീ.സുജിത് തോമസ്, എന്‍സി യോഹന്നാന്‍ ശങ്കരത്തില്‍ , ഷെറിന്‍ ജോണ്‍ , പൊന്നു വറുഗീസ്, ജോണ്‍ സി.വര്‍ഗീസ്, കോര കെ.കോര, ലിനു ജോസഫ്, സൂസന്‍ ജോണ്‍ കുര്യന്‍ , ലവ്‌ലി വര്‍ഗീസ്, അനിതാ ജോണ്‍ , ബ്രയന്‍ തുമ്പയില്‍ , ജോര്‍ജ് കുരുവിള.
വിവരങ്ങള്‍ക്ക് : www.dioceseconference.org,
                  www.neamericandiocese.org
 ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് : ജൂലൈ 6 ന് തിരി തെളിയും ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് : ജൂലൈ 6 ന് തിരി തെളിയും ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് : ജൂലൈ 6 ന് തിരി തെളിയും ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് : ജൂലൈ 6 ന് തിരി തെളിയും ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് : ജൂലൈ 6 ന് തിരി തെളിയും ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് : ജൂലൈ 6 ന് തിരി തെളിയും ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് : ജൂലൈ 6 ന് തിരി തെളിയും
Join WhatsApp News
Raju 2016-04-11 23:07:35
We are very sorry to hear the news. We are Raju and Maria from Karnataka. We would like to console people with the real hope from the God's word the Bible. It says all our loved ones will come back to this earth in resurrection(John5:28,29, Ps37:11, 29,Rev21:3,4).Please visit our website www.jw.org or contact us at rajumathewjw@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക