Image

ശിശുക്ഷേമ സമിതിയില്‍ കുട്ടി മരിച്ച സംഭവം: ആയമാരെ സസ്‌പെന്റ് ചെയ്തു

Published on 29 March, 2012
ശിശുക്ഷേമ സമിതിയില്‍ കുട്ടി മരിച്ച സംഭവം: ആയമാരെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ ഒരു പെണ്‍കുട്ടി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആയമാരെ സസ്‌പെന്റ് ചെയ്തു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് നടപടിയെടുത്തത്. 

ഒന്നരവയസ്സുള്ള അനന്യയാണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തില്‍ വീണാണ് കുട്ടി മരിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ മ്യൂസിയം പോലീസ് ചോദ്യം ചെയ്തതില്‍ ജീവനക്കാരുടെ മൊഴിയില്‍ തന്നെ വൈരുദ്ധ്യമുള്ളതായാണ് സൂചന. ജീവനക്കാരുടെ അനാസ്ഥയാണെന്ന് മരണത്തിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക