Image

രജത ജൂബിലി ആഘോഷം ശനിയാഴ്ച-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സജി കീക്കാടന്‍ Published on 01 July, 2011
രജത ജൂബിലി ആഘോഷം ശനിയാഴ്ച-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക് : മലങ്കര കാത്തോലിക്കാ സഭയുടെ അധിപനും ഭാരത കാത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (CBCI) വൈസ് പ്രസിഡന്റുമായ മോറാന്‍ മോര്‍ ബസ്സേലിയോസ് ക്ലീമീസ് കാത്തോലിക്കാ ബാവയുടെയും, അമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന്റെ അധിപനും യൂറോപ്പ്-കാനഡ എന്നീ രാജ്യങ്ങളിലെ അപ്പസ്‌തോലിക് വിസിറ്ററും ആയ മോസ്റ്റ് റവ.ഡോ.തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെയും പൗരോഹിത്യ രജത ജൂബിലി ആഘോഷം ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഔവര്‍ ലേഡീ ഓഫ് സ്‌നോ കാത്തലിക് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 10.15 ന് അഭിവന്ദ്യ തിരുമേനിമാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതും, തുടര്‍ന്ന് നടക്കുന്ന പ്രഭാത പ്രാര്‍ത്ഥനയിലും, വി.കുര്‍ബ്ബാനയിലും അഭിവന്ദ്യ പിതാക്കന്‍മാര്‍ കാര്‍മ്മികത്വം വഹിക്കും.

തുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അദ്ധ്യക്ഷത വഹിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍.ഡോ പീറ്റര്‍ കോച്ചേരി, എക്‌സാര്‍ക്കേറ്റ് ചാന്‍സലര്‍ റവ.ഫാ.അഗസ്റ്റിന്‍ മംഗലത്ത്, റവ. ഫാദര്‍ മാത്യു പെരുമ്പിള്ളിക്കുന്നേല്‍ ഗീവര്‍ഗീസ് തങ്കച്ചന്‍, സോഫിയാ സൈമണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
രജത ജൂബിലി ആഘോഷം ശനിയാഴ്ച-ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരജത ജൂബിലി ആഘോഷം ശനിയാഴ്ച-ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരജത ജൂബിലി ആഘോഷം ശനിയാഴ്ച-ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരജത ജൂബിലി ആഘോഷം ശനിയാഴ്ച-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക