Image

റോമില്‍ ജീവിത നവീകരണ ധ്യാനവും വലിയ ആഴ്‌ച തിരുക്കര്‍മ്മങ്ങളും മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും

ജോസ്‌മോന്‍ കമ്മട്ടില്‍ Published on 29 March, 2012
റോമില്‍ ജീവിത നവീകരണ ധ്യാനവും വലിയ ആഴ്‌ച തിരുക്കര്‍മ്മങ്ങളും മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും
റോം: റോമിലെ സീറോ മലബാര്‍ സമൂഹത്തിനുവേണ്‌ടി ജീവിത നവീകരണ ധ്യാനം തൃശൂര്‍ അതിരൂപത സഹായ മെത്രാനും കേരളത്തിലെ പ്രമുഖ വചന പ്രഘോഷകനുമായ മാര്‍ റാഫേല്‍ നയിക്കും.

മാര്‍ച്ച്‌ 30, 31 തീയതികളില്‍ പിയാസ വെനിസിയക്ക്‌ അടുത്തുള്ള സാന്താ മരിയ ഇന്‍ പോര്‍ട്ടിക്കോ കമ്പിത്തല്ലി പള്ളിയില്‍ ഉച്ചകഴിഞ്ഞ്‌ രണ്‌ടു മുതലും ഏപ്രില്‍ ഒന്നിന്‌ഉച്ചക്ക്‌ ഒന്നു മുതലും നടക്കും.

ഓശാന ഞായര്‍, പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ്‌ 3.30 തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഉയിര്‍പ്പ്‌ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്‌ച വൈകുന്നേരം അഞ്ചിന്‌ ആരംഭിക്കും.

ദമ്പതീ ധ്യാനം ഏപ്രില്‍ ഏഴ്‌, എട്ട്‌, ഒന്‍പത്‌ തീയതികള്‍ കോളേജിയോ സാന്‍ പിയെട്രോയില്‍ രാവിലെ ഒന്‍പതു മുതല്‍ നടക്കും. എല്ലാ തിരുക്കര്‍മ്മങ്ങളിലേയ്‌ക്കും ധ്യാനങ്ങളിലേയ്‌ക്കും എല്ലാവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരി ഫാ. സ്റ്റീഫന്‍ ചിറപ്പണത്തു അറിയിച്ചു
റോമില്‍ ജീവിത നവീകരണ ധ്യാനവും വലിയ ആഴ്‌ച തിരുക്കര്‍മ്മങ്ങളും മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക