Image

മാഞ്ചസ്റ്ററില്‍ യുകെ വാര്‍ത്തയും ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലും സംഘടിപ്പിക്കുന്ന അവാര്‍ഡ്‌ നിശ ഏപ്രില്‍ 19ന്‌

Published on 29 March, 2012
മാഞ്ചസ്റ്ററില്‍ യുകെ വാര്‍ത്തയും ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലും സംഘടിപ്പിക്കുന്ന അവാര്‍ഡ്‌ നിശ ഏപ്രില്‍ 19ന്‌
മാഞ്ചസ്റ്റര്‍: യുകെ വാര്‍ത്തയും ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലും സംയുക്തമായി നടത്തുന്ന അവാര്‍ഡ്‌ നൈറ്റ്‌ ഏപ്രില്‍ 19ന്‌ മാഞ്ചസ്റ്ററില്‍ നടക്കും. നാട്ടില്‍നിന്നും യുകെയില്‍നിന്നുമുള്ള മന്ത്രിമാരും സാംസ്‌കാരിക പ്രവര്‍ത്തകരും സഭാനേതാക്കളും ചലച്ചിത്ര താരങ്ങളും അടങ്ങുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാകും അവാര്‍ഡ്‌ നിശ സംഘടിപ്പിക്കുക.

മികച്ച നഴ്‌സ്‌, മികച്ച മാധ്യമ പ്രവര്‍ത്തകന്‍, മികച്ച അസോസിയേഷന്‍, മികച്ച കലാപ്രതിഭ, മികച്ച കായികതാരം, മികച്ച സാഹിത്യകാരന്‍, മികച്ച വ്യവസായി, വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ വ്യക്തി തുടങ്ങിയ വിഭാഗങ്ങളിലാണ്‌ അവാര്‍ഡ്‌.

ഗ്യാലപ്പ്‌ പോള്‍ വഴിയാണ്‌ മികച്ച നഴ്‌സിനെയും മികച്ച വിദ്യാര്‍ഥിയേയും തിരഞ്ഞെടുക്കുക. കുടുംബാംഗങ്ങള്‍ക്കോ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ തങ്ങളുടെ നോമിനേഷന്‍ നല്‍കാവുന്നതാണ്‌. ശ്രദ്ധേയമായ എന്തു നേട്ടമാണ്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ട വ്യക്തിക്കുള്ളതെന്നും പരാമര്‍ശിക്കേണ്‌ടതാണ്‌.

മറ്റ്‌ അവാര്‍ഡുകള്‍ക്ക്‌ അര്‍ഹരായവരെ വിദഗ്‌ധ പാനലാകും തിരഞ്ഞെടുക്കുക. യുകെയിലെ മലയാളി സമൂഹം ഇന്നുവരെ കണ്‌ടിട്ടില്ലാത്തവിധം കലാസാംസ്‌കാരിക പരിപാടികള്‍ അവാര്‍ഡ്‌ നിശയുടെ ഹൈലൈറ്റാകും. ജിപിഎംസിയുടെ ഉദ്‌ഘാടനവും പ്രഥമ അവാര്‍ഡ്‌ നിശയും കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസാണ്‌ നിര്‍വഹിച്ചത്‌.

മാഞ്ചസ്റ്ററിലുള്ള ഏറെക്കുറേ മുഴുവന്‍ മലയാളികളും സംബന്ധിച്ച ചടങ്ങായിരുന്നു. ഇക്കുറി അതിനേക്കാള്‍ കെങ്കേമമായി പരിപാടികള്‍ സംഘടിപ്പിക്കനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജിപിഎംസി ചെയര്‍മാന്‍ സാബു കുര്യനും യുകെ വാര്‍ത്ത ചീഫ്‌ എഡിറ്റര്‍ ഷൈമോന്‍ തോട്ടുങ്കലും അറിയിച്ചു.
മാഞ്ചസ്റ്ററില്‍ യുകെ വാര്‍ത്തയും ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലും സംഘടിപ്പിക്കുന്ന അവാര്‍ഡ്‌ നിശ ഏപ്രില്‍ 19ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക