Image

ഐ.എം. വിജയന്‍ മെല്‍ബണില്‍; വിജയോത്സവം 21 ന്

Published on 21 July, 2018
ഐ.എം. വിജയന്‍ മെല്‍ബണില്‍; വിജയോത്സവം 21 ന്
മെല്‍ബണ്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസവും കാല്‍പന്തു കളിയില്‍ മലയാളികളുടെ ആവേശവുമായ ഐ.എം. വിജയന്‍ മെല്‍ബണിലെത്തി. അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ(ആല്‍ഫാ) രണ്ടാം വാര്‍ഷികാഘോഷമായ 'വിജയോത്സവം’ ത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം മെല്‍ബണിലെത്തിയത്. 

ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ഓര്‍ത്ത്‌ഡോക്‌സ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം 6.30 നാണ് ആഘോഷപരിപാടികള്‍. സിനിമാലയിലൂടെ മലയാളി പ്രേക്ഷക ടെ ഇഷ്ടതാരമായ പ്രമോദ് മാളയും വേദിയിലെത്തും. ബോളിവുഡ് ഡാന്‍സ്, ചെണ്ടമേളം, മെല്‍വോയ്‌സ് മെല്‍ബണിന്റെ ഗാനമേള എന്നിങ്ങനെ വിവിധങ്ങളായ കലാപരിപാടികള്‍ ചടങ്ങിന്റെ ഭാഗമാണ്. ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കും.

അഡ്രസ്: 212 ഡയമണ്ട് ക്രീക്ക് റോഡ്, ഗ്രീന്‍സ്ബറോ.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക