image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഏകാകിനിയായ കൊയ്ത്തുകാരി (വേനല്‍ക്കുറിപ്പുകള്‍-2: സുധീര്‍ പണിക്കവീട്ടില്‍)

EMALAYALEE SPECIAL 20-Jul-2018
EMALAYALEE SPECIAL 20-Jul-2018
Share
image
മനസ്സില്‍ വിളയുന്ന മോഹങ്ങളുടെ കൊയ്ത്തുകാലമാണു വേനല്‍. എണ്ണമറ്റ പ്രതീക്ഷകളോടെയാണു ഒരോ പുലരിയും വന്നെത്തുന്നത്. വേനലാവുധിയില്‍ ആഘോഷിക്കാന്‍ എന്തെല്ലാം മോഹങ്ങളാണു്/കാര്യങ്ങളാണു് നമ്മള്‍ മനസ്സില്‍ താലോലിക്കുന്നത്. സ്കൂള്‍ അടയ്ക്കുന്നതിനോടൊപ്പം കുട്ടികള്‍ സ്വപ്നം കാണുന്ന വിനോദയാത്രകള്‍. ആകാശവിതാനത്തിലൂടെ പറക്കുന്ന വിമാനത്തിലിരുന്ന് മേഘങ്ങളെ തൊടാന്‍ കൊതിക്കുന്ന കുഞ്ഞ് വിരലുകളുടെ കോരിത്ത്തരിപ്പ്. യാന്ത്രികമായിരുന്ന ദിനചര്യകളില്‍ നിന്ന് വിശ്രമത്തിന്റേയും ആഘോഷങ്ങളുടേയും ഒരു ഇടവേള. മേഘങ്ങളുടെ 'ായ തളികയില്‍ ഹരിശ്രീ കുറിക്കുന്ന ഒച്ചുകള്‍. എല്ലാം സൗ്യമല്ലേ എന്ന് 'മ്യാ' വി കൊണ്ട്് വാലും നീട്ടി വരുന്ന അയല്‍വീട്ടിലെ മാര്‍ജ്ജാരന്‍. "നിങ്ങള്‍ക്ക് സ്വാഗതം'' എന്ന് അറിയിക്കാനാണത്രെ പൂച്ച വാലു് നീട്ടിപിടിക്കുന്നത് . കുസുമവര്‍ണ്ണങ്ങള്‍ ഭൂമിയില്‍ നിന്ന് മഴവില്ലിനെ വെല്ല് വിളിക്കുന്ന മത്സരപരീക്ഷയുടെ നിമിഷങ്ങള്‍. ഇവിടെ ഓടി നടക്കുന്ന ഉണ്ണിക്കുട്ടന്മാരെ നോക്കി സ്വര്‍ഗ്ഗം ചിരിക്കുമ്പോള്‍ അവിടെ തൂവ്വി തെറിക്കുന്ന വെണ്മേഘങ്ങള്‍.

ഭൂമിയില്‍ വേനലുണ്ട് അത് കൊണ്ട് ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗം വേണ്ടായെന്ന് വിളിച്ച് പറയുന്ന കവികള്‍!!

image
image
പാവക്കയുടേയും പയറിന്റേയും വിത്തുകള്‍ തേടുന്ന വീട്ടമ്മമാര്‍. അവയെല്ലാം മണ്ണില്‍ കുഴിച്ചിടാന്‍ കൈലിമുണ്ട് മടക്കിക്കുത്തി പറമ്പിലേക്കിറങ്ങുന്ന അവരുടെ പ്രിയതമന്മാര്‍. അവരുടെ ചുണ്ടില്‍ നാടന്‍ പാട്ടിന്റെ ശീലുകള്‍... താതിനന്ത, താതിനന്ത.. താതിനന്ത .തെയ്യം താര... കറുകുറുകെ ചെറുകുറകെ..ചെമ്പക ജീരക വിത്തെല്ലാം വരി പാകുന്നേ.. മത്ത പൂത്തതും, കാ പറിച്ചതും കറിക്കരിച്ചതും നെയ്യപ്പം ചുട്ടതും നീ അറിഞ്ഞോടി... അടുത്ത വരികള്‍ ഭാര്യ അരികില്‍ നില്‍പ്പുണ്ടെങ്കില്‍ മനസ്സില്‍ മൂളുന്നു (വരികള്‍ ഇങ്ങനെ അടുത്ത വീട്ടിലെ കറുത്ത പെണ്ണേ മീനാക്ഷി). അദ്ധ്വാനത്തെ ആയാസരഹിതമാക്കാന്‍ പണ്ടുള്ളവര്‍ പാടിയ ഇമ്പമേറിയ വരികള്‍. ഉത്സാഹത്തിന്റെ ഉപ്പേരി നുറുക്കുകള്‍ പൊടിയുന്ന ഉപ്പുരസമുള്ള പാട്ടുകള്‍. പേന പിടിച്ച കൈകളെ പരിഹസിക്കുന്ന തൂമ്പ മണ്ണില്‍ കവിത എഴുതുകയും "ഒളികണ്ണാല്‍ എന്നെ നോക്കൂലെ എന്ന് അയല്‍ക്കാരിയോടു കിന്നാരം പറയുകയും' ചെയ്യുന്നു. വിത്തുകള്‍ മുളച്ച് ചെടികളാകുമ്പോള്‍ നാടന്‍കര്‍ഷകനെപോലെ എല്ലാവരുടേയും മനംകുളിര്‍ക്കുന്നു. പറമ്പില്‍ മുഴുവന്‍ ചുറ്റിപ്പടര്‍ന്ന് നീണ്ട് കിടക്കുന്ന മത്തങ്ങയുടെ വള്ളികളെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന അയല്‍ക്കാരിയുടെ പൂച്ചകണ്ണുകളെ നേരിടാന്‍ ഒരു നോക്ക് കുത്തി നട്ടാലോ എന്നാലോചിച്ച് പുഞ്ചിരിച്ചപ്പോള്‍ ഒന്നുമറിയാതെ അയല്‍ക്കാരിയും പുഞ്ചിരിച്ചത് മധുരമായ ഒരു കോളേജ് പ്രണയത്തിന്റെ ഓര്‍മ്മ പുതുക്കി. "ഗോരി തേര ഗാവ് ബഡ പ്യാര, മെ തോ ഗയ മാര'' എന്ന് മൂളാന്‍ തോന്നുന്ന അനര്‍ഘനിമിഷങ്ങള്‍. ഓരൊ നിമിഷവും വര്‍ണ്ണാഭമാണു്. അനുഗ്രഹപ്രദമാണു്. പ്രക്രുതിയെ തൊട്ടുരുമ്മി നില്‍ക്കുമ്പോള്‍ അവളുടെ മുത്ത് പ്രസാദമധുരമായ പുഞ്ചിരി വിരിയുന്നു. കയ്പ്പക്കയുടെ ഇലകള്‍ പടര്‍ത്തുന്ന ഗന്ധം, മത്തയും കുമ്പളവും പൂവ്വിട്ട് നില്‍ക്കുന്നത്, തക്കാളിപഴങ്ങളുടെ അരുണിമ, പച്ചപുല്ലില്‍ ചാടി ചാടി നടക്കുന്ന പച്ച കുതിര. അമേരിക്കയിലെ ഇംഗ്ലീഷ് മണ്ണില്‍ മലയാള ഭാഷയുടെ മാദകഭംഗി. കായ്കനികള്‍ പേറി നില്‍ക്കുന്ന ചെടികളെ കൗതുകത്തോടെ നോക്കുന്ന കുട്ടികളുടെ കുഞ്ഞിക്കണ്ണുകള്‍. നമ്മള്‍ കടയില്‍ നിന്നും വാങ്ങിക്കുന്ന പച്ചക്കറികള്‍ ഇങ്ങനെ വിളയുന്നു എന്നറിയുന്ന അവരുടെ വിസ്മയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേ പാലക്കാട്ടേക്ക് പോകുകയായിരുന്ന ഒരു ഐ.എ.എസ്സ് ഓഫീസറുടെ കുടുംബത്തിലെ കൊച്ച് മകന്‍ നെല്‍ച്ചെടി കണ്ട് "അരിശ് ചെടിയാ'' എന്ന് ചോദിച്ച ചോദ്യവുമായി ഇന്നും അവനു പിന്‍ഗാമികള്‍.

വേനല്‍ പകലുകള്‍ എല്ലാവര്‍ക്കും ഊര്‍ജ്ജം പകരുന്നു. ഇലകള്‍ക്കെല്ലാം നല്ല പച്ച നിറം വരുമുമ്പേ, നട്ട് വളര്‍ത്തുന്ന നാടന്‍ ചെടികളും പച്ചക്കറികളും പൂവ്വിടും മുമ്പേ വെയില്‍ വിരിക്കുന്ന കസവുമുണ്ടു് തോളിലിട്ട് തൊടികളില്‍ നടന്ന് ഒന്നിളവേല്‍ക്കാന്‍ എന്തു സുമാണു്. മദ്ധ്യവയസ്സിന്റെ അതിരുകള്‍ ലംഘിച്ച അമേരിക്കന്‍ മലയാളികള്‍ക്ക് വേനല്‍ സുംപകരുന്ന കാലമാണു്. ഗ്രീഷ്മജ്വാലയില്‍ വെന്ത് പാകം വന്ന വെയില്‍, ചൂട് പിടിപ്പിച്ച് എടുക്കുന്ന ആയുര്‍വേദ കിഴികള്‍ പോലെ പ്രക്രുതി അവര്‍ക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു. ജീവിതത്തിന്റെ അന്തിത്തിരിവിളക്കില്‍ തെളിയുന്ന പ്രകാശത്തില്‍ നില്‍ക്കുന്നവര്‍ ഭാഗ്യവാന്മാരാണു്. മഹാകവി പി പറഞ്ഞപോലെ പകല്‍ ഒടുങ്ങി സന്ധ്യ വരുമ്പോള്‍ ഭൂമിക്ക് സൗന്ദര്യം കൂടുന്നു. അദ്ദേഹത്തിന്റെ വരികള്‍: അന്തികള്‍ ചോദിച്ചി,തെങ്ങുന്നു വന്നതീയത്ഭുത സൗന്ദര്യം. മന്നിനു നല്‍കുവാന്‍ സന്ധ്യകളപ്പെരും, പൊന്നിന്‍ കിഴിയഴിക്കുമ്പോള്‍. അന്തിവാനം അതിന്റെ വലിയ സഞ്ചിയില്‍ നിന്നും വലിച്ചേറിയുന്ന പൊന്‍നാണയങ്ങള്‍ കൊണ്ട് ഭൂമിക്ക് അഴക് ഏറുന്നു. അതെ പോലെ സമയരഥ ചക്രമുരുണ്ട് പലരും അവരുടെ ബാല്യ-കൗമാര=യൗവ്വന കാലങ്ങള്‍ താണ്ടി വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ജീവിതം മനോഹരമാകുന്നു. മനോഹരമാക്കേണ്ടതാണു്. പ്രക്രുതിയെ സ്‌നേഹിച്ച് നോക്കുക. അവള്‍ നിത്യകാമുകി, സ്‌നേഹിക്കുന്ന മനസ്സുകള്‍ക്ക് ഓരോ പുലരിയിലും പ്രണയോപഹാരങ്ങളുമായി സുസ്മിതം തൂകി നില്‍ക്കുന്ന സ്വര്‍ണ്ണമയി. സ്‌നേഹിച്ച മനസ്സുകളെ ഒരിക്കലും വഞ്ചിക്കാത്തവള്‍ പ്രക്രുതി എന്ന് വേഡ്‌സ് വര്‍ത്തും അവളെ പുകഴ്ത്തുന്നു.

വേനല്‍ ചൂട് തളര്‍ത്തുമ്പോള്‍ പച്ചമരത്തണലില്‍ ഇരുന്ന് ചുറ്റും കണ്ണോടിക്കുക. ഹ്രുദയാവര്‍ജ്ജകമായ രംഗങ്ങള്‍ നിങ്ങളെ ആനന്ദിപ്പിക്കുന്നു. അങ്ങ് ദൂരെ ഏകാകിനിയായ ഒരു കൊയ്ത്തുകാരിയെ കാണുന്നില്ലേ? അവള്‍ വിഷാദമധുരമായ ഒരു ഗാനം പാടുന്നുണ്ട്. അവളുടെ മനോഹരമായ പാട്ടില്‍ താഴ്‌വര കവിഞ്ഞൊഴുകുന്നു. അവള്‍ പാടുന്നത് എന്താണെന്നറിയാതിരുന്നിട്ടും കവിയെ അത് ആകര്‍ഷിച്ചു. മലകളും താഴ്‌വരകളും പുഴകളുമൊക്കെയുള്ള നാട്ടില്‍ നിന്ന് വന്നവര്‍ക്ക് ഇവിടത്തെ ഓരോ ദ്രുശ്യങ്ങളും ഗ്രഹതുരത്വമുണര്‍ത്തുന്നു. അത്‌കൊണ്ട് തന്നെ പ്രക്രുതിയുടെ അഴക് കണ്ട് ഇത്തിരി നേരമെങ്കിലും വിസ്മ്രുതരായിരിക്കാന്‍ ഉല്‍ക്കടമായ ഒരു അഭിനിവേശം അവരില്‍ ഉണരുന്നു. ആംഗല കവി വേഡ്‌സ്‌വര്‍ത്ത് "റ്റിന്റന്‍ എബെ'' എന്ന കവിതയില്‍ പ്രക്രുതിയെ പാടിപ്പുകഴ്ത്തുന്നുണ്ട്. യൗവനനാളുകളില്‍ പ്രക്രുതി പകര്‍ന്ന ആവേശം അല്ലെങ്കില്‍ കൗതുകം കാലം കവര്‍ന്നെങ്കിലും മുതിര്‍ന്ന പ്രായത്തില്‍ അദ്ദേഹത്തിനു പ്രക്രുതിയില്‍ നിന്നും മനുഷ്യകുലത്തിന്റെ വിഷാദാത്മകമായ സംഗീതം കേള്‍ക്കാന്‍ കഴിഞ്ഞുവെന്നു. ചെറുപ്പത്തിലെ പ്രക്രുതിയുമായി നടത്തിയ ഹ്രുദയസംവാദം പ്രായമാകുമ്പോഴും മനസ്സില്‍ നടക്കുന്നു. ആ സമയത്ത് പ്രക്രുതിയെ നോക്കി കാണാനും മനുഷ്യ ജീവിതവുമായി പ്രക്രുതിക്കുള്ള ബന്ധത്തെ മനസ്സിലാക്കാനും കഴിയുന്നു. അതെപോലെ കേരളത്തിന്റെ പ്രക്രുതി മനോഹാരിത അനുഭവിച്ചവര്‍ ആസ്വദിച്ചവര്‍ ഇവിടേയും അത്തരം ദ്രുശ്യങ്ങള്‍ക്ക് മുന്നില്‍ മിഴി നട്ട് നിന്നു പോകും. എന്തോ നഷ്ടപ്പെട്ട ഒരു വിഷാദം മനസ്സില്‍ കിനിയുമെങ്കിലും ഇപ്പോഴുള്ള അവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിയുന്നു. എല്ലാ മനുഷ്യ മനസ്സുകള്‍ക്കും പ്രക്രുതി സാന്ത്വനമേകുന്നു. മഴയെ ശപിക്കയും ചൂടിനെ ശപിക്കയും ചെയ്യുന്നവര്‍ അതിനിടയില്‍ അനുഭവിക്കുന്ന സുശീതളാനുഭവങ്ങളെ കുറിച്ച് ഓര്‍ക്കുന്നില്ല.

കിളികള്‍ പ്രത്യേകിച്ച് മഞ്ഞ് കാലത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയവര്‍ വസന്തകാലം കഴിഞ്ഞെത്തുന്ന വേനലിലും അമേരിക്കയില്‍ പാട്ട് കച്ചേരികള്‍ നടത്താറുണ്ട്. നമ്മള്‍ അവരുടെ പാട്ട് ശ്രദ്ധിക്കുന്നുവെന്നറിയുമ്പോള്‍ അവരുടെ ശ്രുതി-ലയ;-താളങ്ങള്‍ക്ക് വശ്യതയേറുന്നു. നാട്ടില്‍ കുയിലിന്റെ പാട്ടിനു മറുപാട്ട് പാടി അതിനെ ചൊടിപ്പിക്കുന്ന ബാല്യകാല സ്മരണകള്‍ ഇവിടേയും ഉണരുന്നു. ഇംഗ്ലീഷ് കവി ജോണ്‍ കീറ്റ്‌സ് അടുക്കളയിലെ തീന്മേശക്ക് ചുറ്റുമിട്ടിരുന്ന ഒരു കസേര വലിച്ച് കൊണ്ടുപോയി പറമ്പിലെ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് ഒരു വാനമ്പാടിയുടെ പാട്ട് കേട്ടിരിക്കയും ആ പക്ഷിക്കായി ഒരു ഗീതം രചിക്കയും ചെയ്തുവത്രെ. ഗ്രീഷ്മത്തിന്റെ സംഗീതം പാടി വരുന്ന വാനമ്പാടിയെ കവിക്ക് ഇഷ്ടമായി. ഒരിറക്ക് വീഞ്ഞ് കുടിച്ച് അതിന്റെ ലഹരിയില്‍ ആരും കാണാതെ ഈ ലോകത്തില്‍ നിന്നും അപ്രത്യക്ഷനായി അവ്യക്തമായ വനാന്തരങ്ങളില്‍ ആ കിളിയോടൊത്ത് ചേരാന്‍ അദ്ദേഹം ആഗ്രഹിച്ചു,ജീവിത വ്യഥകളില്‍ നിന്നു, മുഷിപ്പില്‍ നിന്നൊക്കെ മോചനം നേടാന്‍. പിന്നെ കവിക്ക് തോന്നി കവിതയുടെ അദ്രുശ്യമായ ചിറകുകളിലേറി കിളിയെ പിന്‍തുടരാമെന്ന്. ആ വാനമ്പാടി ദൂരേക്ക് പറന്നുപോയപ്പോള്‍ തന്റെ സങ്കല്‍പ്പശക്തി നഷ്ടപ്പെട്ടുപോയി എന്നു കവിവിലപിക്കുകയും പക്ഷിയുടെ ഗാനം വെറുമൊരു സ്വപ്നദര്‍ശനമോ അതോ താന്‍ ഉണര്‍ന്നിരുന്ന് കണ്ട സ്വപ്നമോ എന്നു കവി പറയുകയും ചെയ്യുന്നു. കിളിയുടെ രാഗഗീതികള്‍ അശ്രാവ്യമായപ്പോള്‍ കവി ഉറക്കത്തിലായിരുന്നോ അതോ ഉണര്‍ന്നിരിക്കയായിരുന്നോ എന്നു ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നു പറയുന്നു. വസന്താഗമത്തോടെ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയ കിളികളുടെ രാഗസദസ്സുകളില്‍ നിന്നും നമുക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ തിരഞ്ഞെടുത്ത് വേനല്‍ ദിവസങ്ങളെ സംഗീതസാന്ദ്രമാക്കാം.

വേനല്‍ കാലം മനുഷ്യര്‍ക്കായി എന്തൊക്കെ ഒരുക്കുന്നു. നമ്മള്‍ക്കറിയാത്ത ഭാഷയില്‍ പാടുന്ന കിളികള്‍ക്കും വാക്ക് എന്ന അനുഗ്രഹമുണ്ടായിരിക്കും. ശ്രീ വി. മധുസൂദനന്‍ നായര്‍ എഴുതി " ഏകാന്തതയിലെ ചങ്ങാതിയും ഭൂമിയുടെ ഉപ്പുമാണു് വാക്ക് എന്ന്''. വാക്കെന്റെ പ്രേയസിയാകുന്നു പ്രാണനില്‍ വാദനം ചെയ്യുമുന്മാദിനിയാകുന്നു. ഞങ്ങളന്യോന്യം നിറഞ്ഞുനിന്നെരിയുന്നു, മെല്ലെ പ്രകാശങ്ങളൊക്കെ ഞാനാവുന്നു. ഇംഗ്ലീഷ് കവി കീറ്റ്‌സും എഴുതി " ഞാന്‍ വാക്കുകളെ ഒരു കാമുകനെപ്പോലെ സ്‌നേഹിക്കുന്നുവെന്ന്''.

കാലങ്ങള്‍ മാറി വരാന്‍ വേണ്ടി ഭൂമിയുടെ അച്ചുതണ്ട് ചരിച്ച് വച്ചിരിക്കുന്നു. എന്നും ഒരേ കാലാവസ്ഥയായിരിക്കുക എത്രയോ വിരസം. മനുഷ്യ ജീവിതത്തിലും അങ്ങനെ നാലു കാലങ്ങള്‍, ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം.

(വേനല്‍ കുറിപ്പുകള്‍ തുടരും)


Facebook Comments
Share
Comments.
image
A reader
2018-07-21 22:19:43
A solitary reaper is by W. Wordsworth. Why Pennookkara is mentioned here??
image
Cuckoo bird
2018-07-21 21:06:04
പഴമയുടെ പഴമയ്ക്കെന്തു ഭംഗി !!!
image
Reader
2018-07-21 17:52:19
There is famous English poem by the same title "SOLITARY REAPER". I am not sure if the
 writer is giving credit to that one.
image
Jyothylakshmy Nambiar
2018-07-21 01:37:41

കുറച്ചുനേരം ബാല്യകാലത്തെ മധുരിയ്ക്കുന്ന ഓർമ്മകൾ അയവിറക്കാൻ കഴിഞ്ഞു. വായനാസുഖം പകർന്നു തരുന്ന ലേഖനം.

Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 
തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ
കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'
ട്രംപ് കാലം അന്ത്യദിനം, ട്രംപിനു ശേഷം? (ബി ജോൺ കുന്തറ)
കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്‍ വംശജര്‍ക്കു അഭിമാന മുഹൂര്‍ത്തം
തമിഴ്‌നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ
സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്
ഇഡ്ഡലിയും സാമ്പാറും വൈറ്റ് ഹൌസിലേക്ക്
എന്റെ സ്വപ്നം: മാർട്ടിൻ ലൂഥർ കിംഗ്; I have a dream (ആന്‍ഡ്രൂ)
അനുഭവങ്ങളിൽ ഊതിക്കാച്ചിയ വ്യക്തിത്വം, നേതൃപാടവം: ഫോമാ പ്രസിഡണ്ട് അനിയന്‍ ജോര്‍ജുമായി, ജിനേഷ് തമ്പി നടത്തിയ അഭിമുഖം ....
നാടിനെ കൊള്ളയടിച്ച പിണറായി സര്‍ക്കാര്‍ (ചാരുംമൂട് ജോസ്)
ഉച്ചഭാഷിണികൾ മതസൗഹാർദ്ദം ഉലയ്ക്കുന്നുവോ? (എഴുതാപ്പുറങ്ങൾ - 76: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
വാഴയ്ക്ക് അടിവളം തുരുമ്പ്! ജോൺ ബ്രിട്ടാസിന്‍റെ അനുഭവ കുറിപ്പ്
ഒരു ഹലാൽ ഹാലിളക്കം- മച്ച് അഡോ എബൗട്ട് നതിംഗ് (ആൻഡ്രു)
നരാധമാ നിനക്കു മാപ്പില്ല ( കഥ : സൂസൻ പാലാത്ര)
സ്വാതന്ത്ര്യം സ്വമേധായാ മര്‍ദ്ദകര്‍ വച്ചു നീട്ടിതരുന്ന ഒന്നല്ല. മര്‍ദ്ദിതര്‍ അത് അവകാശപ്പെടേണ്ട ഒന്നാണ്- മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് (ജി. പുത്തന്‍കുരിശ്)
അമ്മയോടോ നിയമത്തിന്റെ മറവിൽ ചതിപ്രയോഗങ്ങൾ? (ഉയരുന്ന ശബ്ദം - 25: ജോളി അടിമത്ര)
കല്‍പാത്തിയും രഥോത്സവവും (ശങ്കര്‍ ഒറ്റപ്പാലം)
ഇല്ലായ്മക്കിടയിലും കടലിനു കുറകെ പാലം പണിയുന്നവര്‍ ! (ജോസ് കാടാപുറം)
ഞങ്ങളും പ്രേതത്തെ കണ്ടു (ശ്രീകുമാർ ഉണ്ണിത്താൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut