Image

പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ത്തിയത് താനല്ലെന്ന് കരസേനാ മേധാവി

Published on 29 March, 2012
പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ത്തിയത് താനല്ലെന്ന്  കരസേനാ മേധാവി
ന്യൂഡല്‍ഹി: സേനയിലെ ആയുധക്ഷാമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് താനയച്ച കത്ത് ചോര്‍ത്തിയത് താനല്ലെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്. ഇ-മെയില്‍ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് സൈനിക മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. കത്ത് ചോര്‍ത്തിയതിന് ഉത്തരവാദികളായവരെ കണ്‌ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെയാണ് കരസേനാ മേധാവി അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടയത്. സംഭവത്തെ തുടര്‍ന്ന് സൈനിക മേധാവിയെ പുറത്താക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയും ബിജു ജനതാദളും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജനറല്‍ വി.കെ. സിംഗിന്റെ വിശദീകരണം. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി താന്‍ നടത്തുന്ന ആശയവിനിമയം പ്രത്യേക സ്വഭാവമുള്ള വിവരങ്ങളാണ്.

ഈ കത്ത് ചോര്‍ത്തിയത് രാജ്യദ്രോഹമായി കണക്കാക്കി നടപടിയെടുക്കണം. ഇത് തന്റെ പദവിയെ കരിതേച്ചുകാണിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നും ജനറല്‍ വി.കെ. സിംഗ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക