Image

ഗവര്‍ണര്‍ക്ക് ആഡംബര കാര്‍ വാങ്ങുന്നത് തടയണമെന്ന് ഹര്‍ജി

Published on 28 March, 2012
ഗവര്‍ണര്‍ക്ക് ആഡംബര കാര്‍ വാങ്ങുന്നത് തടയണമെന്ന് ഹര്‍ജി
കൊച്ചി: കേരള ഗവര്‍ണര്‍ക്ക് സൂപ്പര്‍ ലക്ഷ്വറി കാര്‍ വാങ്ങാനുള്ള തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി.

ഗവര്‍ണര്‍ക്ക് 60 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ഓഡി ക്യൂ-7 കാര്‍ വാങ്ങാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നു പി.എന്‍. രാധാകൃഷ്ണപിള്ള നല്കിയ ഹര്‍ജിയില്‍ പറയുന്നു. സമൂഹത്തില്‍ ലാളിത്യത്തിന്റെ മാതൃകയാകേണ്ട വ്യക്തിയാണു ഗവര്‍ണര്‍. കാര്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ വിനിയോഗിക്കുന്നതു നീതീകരിക്കാനാവില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക