*കോര്‍പ്പറേറ്റ് നേതൃത്വ മികവിനാണ് പ്രഭിരാജിന് അംഗീകാരം നല്‍കിയത്
*വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് സിംഗപ്പൂര്‍ ആസ്ഥാനമായ പ്രവാസി എക്സ്പ്രസ് ആദരിക്കുന്നത്.
*യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിനെ ഒരു ബഹുരാഷ്ട്ര വ്യവസായ സംരംഭമാക്കി മാറ്റുന്നതില്‍ പ്രഭിരാജ് സുപ്രധാന പങ്കാണ് വഹിച്ചത്.
കൊച്ചി (16:07:2018): യുഎഇയിലെ പ്രമുഖ പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറുമായ പ്രഭിരാജ് നടരാജന് കോര്‍പ്പറേറ്റ് നേതൃത്വ മികവിന് സിംഗപ്പൂര്‍ ആസ്ഥാനമായ പ്രവാസി എക്സ്പ്രസിന്റെ ബിസിനസ് എക്സെല്ലെന്സ് അവാര്‍ഡ് ലഭിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങളും അസാമാന്യമായ നേതൃത്വ പാടവുമാണ് പ്രഭിരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സിംഗപ്പൂര്‍ കല്ലാംഗ് തിയറ്ററില്‍ ശനിയാഴ്ച്ച നടന്ന ചടങ്ങില്‍ സിംഗപ്പൂര്‍ അംബാസഡര്‍ ഗോപിനാഥ് പിള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കണ്‍സോര്‍ഷ്യം ആണ്.
വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് സിംഗപ്പൂര്‍ ആസ്ഥാനമായ പ്രവാസി എക്സ്പ്രസ് എക്സെല്ലെന്സ് അവാര്‍ഡ് അവാര്‍ഡ് നല്കി ആദരിക്കുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ ഇന്സ്പെക്ഷന്, മൈന്റ്റനന്സ് വിഭാഗത്തെ നൂറ്റിഅമ്പതില്‍ പരം വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഉപവകുപ്പുകളുള്ള എണ്ണൂറ്റിഅമ്പതോളം ജീവനക്കാരുള്ള പ്രധാന വിഭാഗമാക്കി മാറ്റുന്നതില്‍ പ്രഭിരാജ് സുപ്രധാന പങ്കാണ് വഹിച്ചത്.
സ്വന്തം നാടായ പുനലൂരില്‍ പ്രഭിരാജ് സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായി ഓഫീസ് തുടങ്ങുകയും ഏകദേശം എണ്‍പത്തിയഞ്ചോളം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ജീവനക്കാരില്‍ ഭൂരിഭാഗവും വനിതകളാണ് (മുപ്പത്തിയഞ്ച് പേര്). നാട്ടിലെ മുപ്പതോളം മാതാപിതാക്കള്‍ക്ക് പെന്‍ഷനും നല്‍കുന്നുണ്ട് അദ്ദേഹം.