Image

ഇറ്റലിയില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ ആയിരുന്ന കോട്ടയം സ്വദേശി മരിച്ചു

Published on 16 July, 2018
ഇറ്റലിയില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ ആയിരുന്ന കോട്ടയം സ്വദേശി മരിച്ചു

മെസിന: ഇറ്റലിയില്‍ വാഹനാപകടത്തില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി മരിച്ചു. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ സിസിലിയ യൂണിറ്റ് പ്രസിഡന്റും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ ബിജു പഴുമാലില്‍ ആണ് മരിച്ചത്. കോട്ടയം നീറിക്കാട് സ്വദേശിയാണ് ബിജു. 

അവധിക്കു ശേഷം ഇറ്റലിയില്‍ തിരിച്ചെത്തിയ അല്പദിവസങ്ങള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുംവഴി സിസിലിയയില്‍ വച്ച് പിറകില്‍ നിന്നും വന്ന കാറ് ഇടിക്കുകയായിരുന്നു. മരണസമയത്ത് മൂത്ത മകനും സഹോദരനും അടുത്തുണ്ടായിരുന്നു. ഭാര്യയും മറ്റു മൂന്നു മക്കളും നാട്ടിലാണ്. 

കൂടല്ലൂര്‍ എഴുത്തുപുരയ്ക്കല്‍ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. മക്കള്‍ തോമസ്, നവ്യ, മെറിന്‍, ജോസഫ്.

റിപ്പോര്‍ട്ട് : ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക