Image

കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം 21 ന്

Published on 15 July, 2018
കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം 21 ന്

കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചീട്ടുകളി മല്‍സരം നടത്തുന്നു. ജൂലൈ 21 ന് (ശനി) രാവിലെ 9.45 മുതല്‍ രാത്രി 10 വരെ കൊളോണ്‍ റാഡര്‍ത്താല്‍ മരിയ എംഫേഗ്‌നസ് ദേവാലയ ഹാളിലാണ് മല്‍സരങ്ങള്‍. ദേശീയ അടിസ്ഥാനത്തില്‍ നടത്തുന്ന മല്‍സരത്തില്‍ ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം. 

56 (ലേലം) ഇനത്തില്‍ ആയിരിക്കും മല്‍സരങ്ങള്‍. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു ടീമുകള്‍ക്ക് സെപ്റ്റംബര്‍ 15 ന് (ശനി) വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ 35ാം ജൂബിലി, ഓണം ആഘോഷങ്ങളില്‍ പൊക്കാല്‍ നല്‍കി ആദരിക്കും.
താത്പര്യമുള്ളവര്‍ എത്രയും വേഗം മൂന്നുപേരടങ്ങുന്ന ടീമായി സമാജം ഭാരവാഹികളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

മല്‍സരങ്ങള്‍ക്ക് പോള്‍ ചിറയത്ത്, (സ്‌പോര്‍ട്‌സ് സെക്രട്ടറി, 0157 53422279) ജോസ് പുതുശേരി (പ്രസിഡന്റ്, 02232 34444), ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി,0221 5904183) എന്നിവര്‍ നേതൃത്വം നല്‍കും. ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), സെബാസ്റ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് കുന്പിളുവേലില്‍( കള്‍ച്ചറല്‍ സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി) എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. 

വെബ്‌സൈറ്റ്:  http://keralasamajamkoeln.de

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക