ന്യൂഡല്‍ഹി: കൊച്ചി തീരത്തെ എണ്ണ പര്യവേക്ഷണത്തിനുള്ള അപേക്ഷ പൂര്‍ണമായി നിരസിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ജയ്പാല് റെഡ്ഡി. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ വകുപ്പ് അനുമതി നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ വീണ്ടും അപേക്ഷ നല്‍കാവുന്നതാണെന്നും ജയ്പാല് റെഡ്ഡി പറഞ്ഞു. സാമ്പത്തികമായി ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.