Image

രാംസേതു ദേശീയ സ്മാരകമാക്കണമെന്ന് പ്രധാനമന്ത്രിയോട് ജയലളിത

Published on 28 March, 2012
രാംസേതു ദേശീയ സ്മാരകമാക്കണമെന്ന് പ്രധാനമന്ത്രിയോട് ജയലളിത
ചെന്നൈ: രാംസേതു ദേശീയ സ്മാരകമാക്കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ജയലളിത ഇക്കാര്യം ആവശ്യപ്പെട്ടത്. അധികം വൈകിപ്പിക്കാതെ ഇക്കാര്യം പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

രാം സേതു ദേശീയ സ്മാരകമാക്കുമോയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജയലളിതയുടെ കത്ത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ പ്രത്യേക സത്യവാങ്മൂലം നല്‍കുമെന്നും ജയലളിത പറഞ്ഞു. 

ഈ മാസം 29 ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജയലളിത ഇക്കാര്യം വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക