Image

കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം: ആന്റണിയെ സാക്ഷിയാക്കാന്‍ സാധ്യത

Published on 28 March, 2012
കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം: ആന്റണിയെ സാക്ഷിയാക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സാക്ഷിയാക്കാന്‍ സാധ്യത. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ആന്റണിയെ തെളിവെടുപ്പിനായി വിളിക്കുമെന്നാണ് അന്വേഷണ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോഴ വാഗ്ദാനം ചെയ്ത വിവരം ആന്റണിയെ അറിയിച്ചതായി കരസേനാ മേധാവി വ്യക്തമാക്കിയിട്ടുണ്ട്. കരസേനാ മേധാവി വാക്കാല്‍ ഇക്കാര്യം അറിയിച്ചതായും പരാതി എഴുതി നല്‍കാന്‍ പറഞ്ഞിട്ട് നല്‍കിയില്ലെന്ന് ആന്റണിയും രാജ്യസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആന്റണിയെ സാക്ഷിയാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്. കേസിന് ബലം നല്‍കാന്‍ ആന്റണിയുടെ സാക്ഷിമൊഴി സഹായിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നുണ്ട്. 

നിലവില്‍ പര്യടനത്തിലുള്ള കരസേനാ മേധാവി മടങ്ങിയെത്തിയാല്‍ ഉടന്‍ രേഖാമൂലം പരാതി നല്‍കുമെന്നാണ് വിവരം. ഇതിനു ശേഷമാകും സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ പ്രതിരോധമന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. 

കരസേനയ്ക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാനായി തനിക്ക് മുന്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് സിംഗിന്റെ വെളിപ്പെടുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക