Image

സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

Published on 11 July, 2018
സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ സ്ഥാനമേറ്റു. ജൂലൈ ഒന്നിന് വി. കുര്‍ബാനാനന്തരം നടന്ന ചടങ്ങില്‍ ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചന്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസ നേര്‍ന്നു.

പള്ളി വികാരിയായി റവ. ഫാ. പ്രദീപ് പൊന്നച്ചനും സഹവികാരിയായി റവ. ഫാ. സജു ഉണ്ണൂണിയും നിയമതിനായി. പള്ളി ട്രസ്റ്റിയായി തോമസ് പണിക്കരും സെക്രട്ടറിയായി ജോര്‍ജ് വര്‍ഗീസും കൂടാതെ, കമ്മിറ്റി മെന്‌പേഴ്‌സായി അനില്‍ മാര്‍ക്കസ്, ആശിഷ് ഉമ്മന്‍, ബിജോയ് ജോര്‍ജ്, ബിനില്‍ ജോയ്, ചാക്കോ ജോയ്, ജോബി സൈമണ്‍ കോശി, മാത്യു നൈനാന്‍, വിനീത് പോള്‍, ജേക്കബ് എംസി(എക്‌സ് ഒഫിഷ്യോ), ഷീന ജോസ്, ജോജോ മാത്യു(ഓഡിറ്റര്‍) എന്നിവരും സ്ഥാനമേറ്റു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക