Image

ബ്ലാക്‌ബെറി ഫോണുകള്‍ക്ക്‌ 18 മുതല്‍ 26 ശതമാനം വരെ രൂപയുടെ കുറവ്‌ വരുത്തി

Published on 28 March, 2012
ബ്ലാക്‌ബെറി ഫോണുകള്‍ക്ക്‌ 18 മുതല്‍ 26 ശതമാനം വരെ രൂപയുടെ കുറവ്‌ വരുത്തി
ന്യൂഡല്‍ഹി: ബ്ലാക്ക്‌ ബെറി ഫോണുകള്‍ക്ക്‌ 18 മുതല്‍ 26 ശതമാനം വരെ രൂപയുടെ  കുറവ്‌ വരുത്തി. ഇതോടെ 10,990 രൂപയ്‌ക്ക്‌ ലഭിച്ചിരുന്ന ബ്ലാക്‌ബെറി ഫോണുകള്‍ ഇനി 8,999 രൂപയ്‌ക്ക്‌ ലഭിക്കുമെന്ന്‌ ബ്ലാക്ക്‌ ബെറി നിര്‍മാതാക്കളായ റിസര്‍ച്ച്‌ ഇന്‍ മോഷന്‍ (റിം) അറിയിച്ചു.

ബ്ലാക്ക്‌ ബെറിക്ക്‌ യുവാക്കള്‍ക്കിടയില്‍ പ്രിയമേറി വരികയാണെന്നും കൂടുതല്‍ പേരിലേക്ക്‌ ഫോണ്‍ സേവനം എത്തിക്കുന്നതിനു വേണ്‌ടിയാണ്‌ വില കുറയ്‌ക്കുന്നതെന്നും റിം ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ സുനില്‍ ദത്ത്‌ പറഞ്ഞു.

എന്‍ട്രി ലെവല്‍ മോഡലായ കര്‍വ്‌-8520 ന്റെ വിലയില്‍ 18 ശതമാനമാണ്‌ കുറവ്‌ വരുത്തി. ഇതോടെ ഈ മോഡലിന്റെ വില 10,990 രൂപയില്‍ നിന്നും 8,999 രൂപയായി താഴ്‌ന്നു. മറ്റൊരു മോഡലായ ടോര്‍ച്ച്‌-9860 ത്തിന്റെ വിലയില്‍ 26 ശതമാനം കുറവ്‌ വരുത്തിയി. 29,990 രൂപയില്‍ നിന്നും 21,990 രൂപയായിട്ടാണ്‌ ഈ മോഡലിന്റെ വില കുറയുക. കര്‍വ്‌-9380 മോഡലിന്റെ വില 20,990 രൂപയില്‍ നിന്നും 16,990 രൂപയായും കര്‍വ്‌-9360 മോഡലുകളുടെ വില 19,990 രൂപയില്‍ നിന്നും 18,990 രൂപയായും കുറയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക