Image

ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ഫല പ്രഖാപനം കോയിന്‍ ടോസിങ്ങിലൂടെ

സുമോദ് നെല്ലിക്കാല, ഫിലാഡല്‍ഫിയ Published on 10 July, 2018
ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ഫല പ്രഖാപനം കോയിന്‍ ടോസിങ്ങിലൂടെ
ഫിലാഡല്‍ഫിയ: ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഫൊക്കാന ഇലക്ഷനില്‍ സുപ്രധാന പൊസിഷന്‍ ആയ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ മൂന്നാം സ്ഥാന വിജയിയെ കോയിന്‍ ടോസ്സിങ്ങില്‍ കൂടി തിരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റീയായി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് നാലു വര്‍ഷവും മൂന്നാം സ്ഥാനം ലഭിക്കുന്ന സ്ഥാനാര്‍ഥിക്കു രണ്ടു വര്ഷവുമാണ് കാലാവധി ലഭിക്കുക. .

ബോര്‍ഡ് ഓഫ് ട്രസ്റ്റീ സ്ഥാനാര്ഥികളായിരുന്ന എബ്രഹാം വര്‍ഗീസ്, ബെന്‍ പോള്‍, ഡോക്ടര്‍ മാമന്‍ വര്ഗീസ്, ഡോക്ടര്‍ മാത്യു വര്‍ഗീസ്, സുധ കര്‍ത്താ എന്നിവരുടെ വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ ബെന്‍ പോളും ഡോക്ടര്‍ മാമന്‍ വര്‍ഗീസും 140 വോട്ടുകള്‍ വീതം നേടി ആദ്യത്തെ രണ്ടു സ്ഥാനങ്ങള്‍ നേടുകയും ഡോക്ടര്‍ മാത്യു വര്ഗീസ് സുധ കര്‍ത്തയേക്കാള്‍ ഒരു വോട്ടിന്റെ ലീഡില്‍ മൂന്നാം സ്ഥാനത്തിനര്‍ഹനായതായും പ്രഖ്യാപനം നടത്തപ്പെട്ടു. ഡോക്ടര്‍ മാത്യു വര്ഗീസ് 133 ഉം, സുധ കര്‍ത്താ 132 ഉം, എബ്രഹാം വര്ഗീസ് 131 ഉം വോട്ടുകള്‍ നേടിയതായി ആയിരുന്നു പ്രഖ്യാപനം.

സുധ കര്‍ത്തയുടെ ബൂത്ത് ഏജന്റ്് ആയി പ്രവര്‍ത്തിച്ച സുമോദ് നെല്ലിക്കാല റീ കൗണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രി യോടു കൂടി റീ കൗണ്ട് ചെയ്യാന്‍ തീരുമാനിച്ചു. റീ കൗണ്ടില്‍ ഡോക്ടര്‍ മാത്യു വര്ഗീസ് ഉം, സുധ കര്‍ത്തയും 132 വോട്ടുകള്‍ വീതം നേടി തുല്യ വിജയം കരസ്ഥമാക്കിയതായി കണ്ടെത്തി.

അതേ തുടര്‍ന്ന് കോയിന്‍ ടോസിങ്ങിലൂടെ മൂന്നാം സ്ഥാന വിജയിയെ കണ്ടെത്താന്‍ തീരുമാനം എടുക്കുകയും കോയിന്‍ ടോസ്സിങ്ങില്‍ ഡോക്ടര്‍ മാത്യു വര്ഗീസിനെ ഭാഗ്യം കടാക്ഷിക്കുകയും ചെയ്യ്തു.

വെള്ളി ആഴ്ച ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് തുടങ്ങിയ വോട്ടെണ്ണലിന് ശനി ആഴ്ച വെളുപ്പിനെ ഒരു മണിയോടു കൂടി പര്യവസാനമായി.
Join WhatsApp News
നാരദന്‍ -from Houston 2018-07-10 21:46:28
പശുവും ചത്തു മോരിലെ പുളിയും പോയി .dear editor, can you stop filling your pages with Dead  fokkana foma news.
also why you are promoting a racially biased ignorant man john kunthra spreading false news?
do we have to stop reading e malayalee? Looks like you don't care 

Mahafevan 2018-07-10 22:25:17
Then why the hell are you reading emalayalee. Mr. Naradan you are truly a Naradan by your style of writing. You will never stop reading it I challenge! Otherwise how are you going to hell out of your gossip????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക