Image

ജോസ്‌ പ്രകാശിന്റെ നിര്യാണത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു

Published on 28 March, 2012
ജോസ്‌ പ്രകാശിന്റെ നിര്യാണത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു
ബര്‍ലിന്‍: മലയാള സിനിമയില്‍ അരനൂറ്റാണ്‌ടിലേറെ പ്രകാശിച്ചുനിന്ന ജോസ്‌ പ്രകാശിന്റെ നിര്യാണത്തില്‍ ജര്‍മന്‍ മലയാളികള്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. വില്ലനായും നായകനായും അറുപതുവര്‍ഷത്തോളം സിനിമയില്‍ നിറഞ്ഞുനിന്ന ജോസ്‌ പ്രകാശിന്റെ നിര്യാണത്തോടെ ഒരു ചരിത്രം അവസാനിച്ചു.

കഥാപാത്രത്തെ തന്മയത്വത്തോടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച്‌ പ്രേക്ഷക ലക്ഷങ്ങളുടെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റിയ അതുല്യ കലാകാരനായിരുന്നു ജോസ്‌ പ്രകാശ്‌ എന്ന്‌ കേരള സമാജം ഭാരവാഹികളായ പ്രസിഡന്റ്‌ ജോസ്‌ പുതുശേരി, സെക്രട്ടറി ഡേവീസ്‌ വടക്കുംചേരി തുടങ്ങിയവര്‍ അനുസ്‌മരിച്ചു.

ജോസ്‌ പ്രകാശിന്റെ നിര്യാണത്തിലൂടെ അതുല്യപ്രതിഭയായ നടനെയാണ്‌ മലയാള സിനിമ നഷ്ടമായതെന്ന്‌ സെന്‍ട്രല്‍ കമ്മറ്റി ഓഫ്‌ കേരള അസോസിയേഷന്‍സ്‌ സെക്രട്ടറി ജോസഫ്‌ മാത്യു,വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജക്തമന്‍ േേപ്രാവിന്‍സ്‌ പ്രസിഡന്റ്‌ ജോളി തടത്തില്‍ യൂറോപ്യന്‍ മലയാളി റൈറ്റേഴ്‌സ്‌ ഫാറം എഡ്വേര്‍ഡ്‌ നസ്രത്ത്‌, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഭാരവാഹി ജോണ്‍ കൊച്ചുകണ്‌ടത്തില്‍ തുടങ്ങിയവര്‍ അനുസ്‌മരിച്ചു.

അതുല്യ നടനായും ഗായകനായും മലയാളി മനസ്സില്‍ ചിരപ്രതിഷ്‌ഠ നേടിയിരുന്നതായി കൊളോണ്‍ സംഗീതാ ആര്‍ട്‌സ്‌ ക്‌ളബ്‌ ഡയറക്‌ടര്‍ ജോണി ചക്കുപുരയ്‌ക്കല്‍, ഭാരതീയ സ്വയം സഹായ സമിതി തോമസ്‌ അറമ്പന്‍കുടി, പ്രവാസി ഓണ്‍ലൈന്‍ ചീഫ്‌ എഡിറ്റര്‍ ജോസ്‌ കുമ്പിളുവേലില്‍ തുടങ്ങിയവര്‍ സംയുക്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നാലു പെണ്‍മക്കളില്‍ ഒരു മകള്‍ ജര്‍മനിയിലെ ഹംമില്‍ കുടുംബസമേതം താമസിയ്‌ക്കുന്നു. മരുമകന്‍ ചേര്‍ത്തല മുഹമ്മ സ്വദേശി ജോണ്‍ വന്യംപറമ്പില്‍.
ജോസ്‌ പ്രകാശിന്റെ നിര്യാണത്തില്‍ ജര്‍മന്‍ മലയാളികള്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക