Image

പുകവലിക്കാര്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 28 March, 2012
പുകവലിക്കാര്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍
വിയന്ന: പുകവലിയെത്തുടര്‍ന്നുള്ള വിവിധ അസുഖങ്ങള്‍ മൂലം ഓരോ വര്‍ഷവും അറുപത്തയ്യായിരത്തോളം പേര്‍ മരണമടയുന്ന യൂറോപ്പില്‍ ശക്തമായ പുകയില വിരുദ്ധ നടപടികള്‍ക്കു നാന്ദികുറിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ആരോഗ്യ കമ്മീഷണര്‍ ജോണ്‍ ഡാലിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന കര്‍മ്മ പരിപാടികള്‍ യൂറോപ്യന്‍ യൂണിയനിലെ ഇരുപത്തിയേഴു രാജ്യങ്ങള്‍ക്കും ബാധകമായിരിക്കും. പുകവലിക്കാരെ അതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ എല്ലാ പുകയില ഉല്‍പ്പന്നങ്ങളുടെ പായ്‌ക്കറ്റിലും പുകവലിക്കന്നതു മൂലമുണ്‌ടാകുന്ന ഭവിഷ്യത്തുകള്‍ വ്യക്തമായി അച്ചടിച്ചിരിക്കണമെന്ന്‌ നിബന്ധനയുണ്‌ട്‌.

കാന്‍സര്‍ പോലുള്ള മരണകാരണമായേക്കാവുന്ന രോഗങ്ങളെപ്പറ്റി മാത്രമല്ല, മുതിര്‍ന്നവരുടെ പുകവലി കണ്‌ടുപഠിക്കുന്ന ഇളം തലമുറയെപ്പറ്റിയും പുകവലിക്കുന്നതിലൂടെ നഷ്‌ടപ്പെട്ടേക്കാവുന്ന ദന്തസൗന്ദര്യത്തെപ്പറ്റിയും ഉത്‌ബുദ്ധരാക്കുന്ന മുന്നറിയിപ്പും പുകയില ഉല്‍പ്പന്ന പായ്‌ക്കറ്റുകളില്‍ കാണണമെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്‌ട്‌.

ഗ്ലോബല്‍ സ്‌മോക്കിംഗ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ പ്രകാരം എന്‍പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയ്‌ക്ക്‌ കുട്ടികളാണ്‌ പ്രതിദിനം പുകവലി തുടങ്ങുന്നത്‌. വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ 2010 -ലെ കണക്കനുസരിച്ച്‌ ഓരോ വര്‍ഷവും ആറു മില്യണ്‍ ആളുകളാണ്‌ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലം ലോകത്തു മരണമടയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക