Image

റിട്ടയര്‍ ചെയ്‌തശേഷവും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാം: മന്ത്രി

Published on 28 March, 2012
റിട്ടയര്‍ ചെയ്‌തശേഷവും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാം: മന്ത്രി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുമ്പോള്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ റിട്ടയര്‍ ചെയ്‌തശേഷവും നടപടിയെടുക്കാമെന്ന്‌ കേന്ദ്രമന്ത്രി വി. നാരായണസ്വാമി ലോക്‌സഭയില്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനെന്ന്‌ തെളിഞ്ഞാല്‍ പെന്‍ഷന്‍ തടഞ്ഞുവെയ്‌ക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകള്‍ ഈ രീതിയാണ്‌ സ്വീകരിക്കുന്നതെന്നും ഇതേ മാനദണ്‌ഡങ്ങളാണ്‌ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിരമിക്കലിനുശേഷം നല്‍കാനുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്‌ക്കാനും ഈ ആനുകൂല്യത്തില്‍ നിന്നും സാമ്പത്തിക നഷ്‌ടം ഈടാക്കുന്നതിനും വ്യവസ്ഥയുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്‌ സംബന്ധിച്ച്‌ എല്ലാ മന്ത്രാലയങ്ങള്‍ക്കും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക