Image

കപ്പല്‍ ബോട്ടിലിടിച്ച സംഭവം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published on 28 March, 2012
കപ്പല്‍ ബോട്ടിലിടിച്ച സംഭവം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മലയാളിയും കേസിലെ ഒന്നാം പ്രതിയുമായ എംവി പ്രഭുദയ കപ്പലിലെ സെക്കന്‍ഡ്‌ ഓഫീസറുമായ പ്രശോഭ്‌ സുഗതന്‍, രണ്‌ടാം പ്രതി മയൂര്‍ വീരേന്ദ്രകുമാര്‍, കപ്പല്‍ ക്യാപ്‌റ്റന്‍ ഗോള്‍ഡന്‍ ചാള്‍സ്‌ പെരേര എന്നിവരാണ്‌ ജാമ്യാപേക്ഷ നല്‍കിയിരുന്നത്‌.

അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്‌. മജിസ്‌ട്രേറ്റ്‌ വി. ഉദയകുമാറാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക