Image

ടിബറ്റന്‍ പ്രതിഷേധം: തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു

Published on 28 March, 2012
ടിബറ്റന്‍ പ്രതിഷേധം: തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ നടന്ന ടിബറ്റന്‍ പ്രതിഷേധത്തില്‍, സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു. ജന്തര്‍ മന്തറില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധ സമ്മേളനത്തിനിടെ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജംപ യെഷി (27) ആണ് ആശുപത്രിയില്‍ മരിച്ചത്.

29നു ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ ഇന്ത്യയിലെത്തുന്നതിനെതിരെ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുക്കവേ, ദേഹമാസകലം ഇന്ധനം ഒഴിച്ച് യെഷി സ്വയം തീകൊളുത്തുകയായിരുന്നു. അഗ്നിഗോളമായി മാറിയ ശരീരവുമായി സമ്മേളന സ്ഥലത്ത് ഇയാള്‍ രണ്ടു മിനിറ്റോളം നിലവിളിച്ച് ഓടിയിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ തുണിയും മറ്റും ഉപയോഗിച്ച് തീ അണച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക