Image

സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു

ഫ്രാന്‍സിസ് തടത്തില്‍ Published on 06 July, 2018
സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു
ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സാര്‍വ്വദേശീയ മാമാങ്കമായ ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വെന്‍ഷന് ചരിത്ര നഗരമായ ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൗഢഗംഭീരമായ തുടക്കം. വ്യഴാഴ്ച വൈകുന്നേരം ഏഴിന് കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഭദ്രദീപം കൊളുത്തിയതോടെ മൂന്നു നാളുകള്‍ നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. ഇനിയുള്ള മൂന്ന് ദിനങ്ങള്‍ സഹൃദനഗരമെന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ അമേരിക്കന്‍ മലയാളികളുടെ സംഗമവേദിയായി മാറും. മൂന്ന് ഇരവുപകലുകള്‍ സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ദിനങ്ങളായി മാറും.

കേരളം ഭാഗീകമായി നിയന്ത്രിക്കുന്നതും അമേരിക്കയിലെ ഈ വിപ്ലവ ഭൂമിയില്‍ നിന്നായിരിക്കും. മന്ത്രി ശൈലജ ടീച്ചര്‍ക്ക് പുറമെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫൊക്കാന പ്രസിഡണ്ട് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷറര്‍ ഷാജി വര്ഗീസ് , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോയ് ഇട്ടന്‍ ,ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോര്‍ജി വര്ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍, ചിറ്റയം ഗോപകുമാര്‍ എം എല്‍ എ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം പകര്‍ന്നു നല്‍കിയത്.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് കോണ്‍സുലാര്‍ പ്രതിനിധികള്‍ വിമാനത്താവളത്തിനകത്തു പ്രവേശിച്ചു സ്വീകരിച്ചിരുന്നു.

ഫൊക്കാന പ്രസിഡണ്ട് തമ്പി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എ മാരായ മോന്‍സ് ജോസഫ്.രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വി.പി. സജീന്ദ്രന്‍, സ്വാമി ഗുരു രത്‌ന ജനതപസ്വി,വനിതാ കമ്മിഷന്‍ ചര്‍ പേഴ്‌സണ്‍ ശഹീദാ കമാല്‍, നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ വരദരാജന്‍ നായര്‍, സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി,കേരള ഹൗസിങ് അഥോറിട്ടി ചെയര്‍മാന്‍ പി. പ്രസാദ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ മുന്‍ എം ല്‍ എ ജോസഫ് വാഴക്കന്‍, മാധ്യമ പ്രവര്‍ത്തകന്‍ റെജി ലൂക്കോസ്, ജോര്‍ജ് ഓലിക്കല്‍ , ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോര്‍ജി വര്ഗീസ് , കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ലീല മാരേട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും, പ്രതിപക്ഷ നേതാവും നാല് എം.എല്‍.എമാരുമടക്കം രാഷ്ട്രീയ രംഗത്തേയും, സാഹിത്യ-സാംസ്‌കാരിക- ആത്മീയ രംഗത്തേയും പ്രഗത്ഭന്മാരെ ഒരു വേദിയില്‍ അണിനിരത്താനായി എന്നതില്‍ ഫൊക്കാന അഭിമാനം കൊള്ളുന്നുവെന്ന് പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ആലപ്പുഴയില്‍ നടത്തിയ കേരളാ കണ്‍വന്‍ഷന്‍ ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കാനാണ് തീരുമാനിച്ചത്. ഇതിനകം ആറു വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായി. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടനോട് ഇക്കാര്യത്തില്‍ പ്രത്യേക നന്ദിയുണ്ട്. ഭാഷയ്ക്കൊരു ഡോളര്‍ പരിപാടിയും വിജയകരമായി മുന്നേറുന്നു.

കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മന്ത്രി ശൈലജ ടീച്ചറെ വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് പരിചയപ്പെടുത്തി. 

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ സ്വാഗതവും ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡണ്ട് ദാസ് കണ്ണംകുഴിയില്‍ നന്ദിയും പറഞ്ഞു. തുമ്പി അന്‍സൂദ്, ഡോ. രഞ്ജിത്ത് പിള്ള എന്നിവര്‍ എം. സി.മാരായിരുന്നു. റിയ അലക്‌സാണ്ടര്‍ അമേരിക്കന്‍ ദേശീയഗാനവും, ഹെല്‍ഡ സുനു ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

കണ്‍വെന്‍ഷനോട് അനുബന്ധിച്ചു പുറത്തിറങ്ങിയ സുവനീറിന്റെ പ്രകാശനം ചീഫ് എഡിറ്റര്‍ സാജന്‍ പോത്തന്‍, ലേഔട്ട് എഡിറ്റര്‍ ബെന്നി കുര്യന്‍, കണ്‍ടെന്റ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍, ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ജീമോന്‍ വര്ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രി ശൈലജ ടീച്ചര്‍ ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ ക്കു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു, മണിമുഴക്കം എന്ന പേരില്‍ പുറത്തിറങ്ങിയ സുവനീറിന്റെ വിന്യാസത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും സാജന്‍ പോത്തന്‍ വിവരിച്ചു.

ഫൊക്കാനയുടെ മുന്‍ വര്‍ഷത്ത സുവനീറുകളില്‍ നിന്ന് തെരെഞ്ഞെടുത്ത കൃതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ പുസ്തകത്തിന്റെ ആദ്യ വാല്യം മാതൃ കടകംപിള്ളി സുരേന്ദ്രന്‍ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. എഡിറ്റര്‍ ബെന്നി കുര്യന്‍ പുസ്തകത്തെക്കുറിച്ചു വിവരണം നടത്തി.

തുടര്‍ന്ന് ഭാഷക്കൊരു ദോ;;ആര്‍ പദ്ധതിയുടെ പേടകം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫൊക്കാന ഫൌണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന മുന്‍ പ്രസിഡന്റും ഭാഷക്കൊരു ഡോളര്‍ പദ്ധതിയുടെ സ്ഥാപകനുമായ ദോ. പാര്ഥസാരഥിപിള്ള, എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് പ്രയാണത്തിന് തുടക്കം കുറിച്ച്. ഇനി മൂന്ന് നാല് ഈ പേടകം വിവിധ വേദികളില്‍ ഡോളര്‍ ശേഖരിക്കും. ഈ തുക പിന്നീട് മലയാള ഭാഷയുടെ വികസനത്തിന് കേരളത്തിലെ 5 യുണിവേഴ്‌സിറ്റികളിലെ മലയാളം ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നതായിരിക്കും.

കേരള പട്ടു സാരി അണിഞ്ഞ അന്‍പതിലേറെ മലയാളി അംഗനമാര്‍ അണിചേര്‍ന്ന മെഗാ തിരുവാതിര നൃത്തത്തോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 

ചെണ്ടമേളവും താലപ്പൊലിയും മെഗാ തിരുവാതിരയും അരങ്ങുണര്‍ത്തിയ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ എത്തി.

ഔദ്യോഗികമായ തുടക്കം ഇന്നലെയായിരുന്നെങ്കിലും തലേന്നുതന്നെ അതിഥികളും പ്രവര്‍ത്തകരും എത്തിക്കൊണ്ടിരുന്നു. ഇന്നലെ രാവിലെ മുതല്‍ രജിസ്ട്രേഷന്‍ പതിവിലും മികച്ച രീതിയില്‍ പരാതികള്‍ക്കിടനല്‍കാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

മുഖ്യാതിഥികളായി എത്തിയ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എമാരായ രാജു ഏബ്രഹാം, മോന്‍സ് ജോസഫ്, ചിറ്റയം ഗോപകുമാര്‍, വി.വി. സജീന്ദ്രന്‍, ഗുരുരത്നം ജ്ഞാനതപസ്വി, വനിതാ കമ്മീഷന്‍ അംഗം സാജിത കമാല്‍, നോവലിസ്റ്റ് കെ.പി. രാമനുണ്ണി, തുടങ്ങിയവരെ വേദിയിലേക്കാനയിച്ചതോടെ സമ്മേളനത്തിനു തുടക്കമായി. 

20 ലേറെ വിദായക്കാര്‍ വീതം രണ്ടു ഗ്രൂപ്പുകളിലായി ചെണ്ടവാദ്യത്തോടെ ഘോഷയാത്രയായി അതിഥികളെ സ്റ്റേജിലേക്ക് ആനയിച്ചു. താലപ്പൊലിയേന്തിയ മങ്കമാരും അവ ര്‍ക്ക് അകമ്പടി ചേര്‍ന്നു.
സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു  സൗഹൃദ നഗരമുണര്‍ന്നു; ഫൊക്കാന മാമാങ്കത്തിന് മന്ത്രി കെ..കെ. ശൈലജ ടീച്ചര്‍ തിരി തെളിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക