Image

ഓം ക്യൂന്‍സ് ലാന്‍ഡിന് ലൈസന്‍ കമ്മിറ്റി

Published on 05 July, 2018
ഓം ക്യൂന്‍സ് ലാന്‍ഡിന് ലൈസന്‍ കമ്മിറ്റി

ഓസ്‌ട്രേലിയയിലെ ക്യുന്‍സ് ലാന്‍ഡ് സംസ്ഥാനത്തിലെ ഹൈന്ദവ സംഘടനയായ ഓം ക്യുന്‍സ് ലാന്‍ഡിന് പുതിയ ലൈസന്‍ കമ്മിറ്റി. സ്‌പെഷല്‍ മീറ്റിംഗില്‍ 201819 വര്‍ഷത്തേക്കുള്ള പുതിയഭാരവാഹികളെ തെരെഞ്ഞെടുക്കുവാനും സംഘടനയുടെ അടുത്ത 3 മാസത്തേക്കുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് ലൈസന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

കര്‍ക്കിടകവാവ് ബലി, ഓണം, നവരാത്രി തുടങ്ങിയ എല്ലാ ഹൈന്ദവആചാരങ്ങളും ആഘോഷങ്ങളും നാട്ടിലെ അതേ സമയത്തു തന്നെ നടത്തുവാനും യോഗം തീരുമാനിച്ചു.

രക്ഷാധികാരി ഡോ. വി.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്ഥാനം ഒഴിയുന്ന ഭാരവാഹികള്‍ക്കു പുറമെ മുന്‍ പ്രസിഡന്റുമാരായ എ.കെ. കൃഷ്ണന്‍, രാജേഷ് മോഹിനി തുടങ്ങിയവരും പങ്കെടുത്തു.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മലയാളികള്‍ക്കുവേണ്ടി അവരുടെ എല്ലാ ആര്‍ഷ ഹൈന്ദവസാംസ്‌കാരിക പൈതൃകചടങ്ങുകളുടെയും മറ്റു കലാ പ്രവര്‍ത്തങ്ങളുടെയും നടത്തിപ്പിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി ശക്തമായ അടിത്തറയും എല്ലാവിധ പിന്തുണയും നല്‍കുന്നതിനായി 2012 ല്‍ രൂപീകരിച്ച സംഘടനയാണ് ഓം ക്യുന്‍സ് ലാന്‍ഡ്.

വിവരങ്ങള്‍ക്ക്: രാജേഷ് 0415685462, ഡോ. വി.പി. ഉണ്ണികൃഷ്ണന്‍ 0430383825

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക