Image

ശബരിമല ഉത്സവത്തിന്‌ കൊടിയേറി

Published on 27 March, 2012
ശബരിമല ഉത്സവത്തിന്‌ കൊടിയേറി
ശബരിമല: ഏപ്രില്‍ നാലുവരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ ശബരീശസന്നിധിയില്‍ കൊടിയേറി. തന്ത്രി കണ്‌ഠര്‌ മഹേശ്വരരുടെ കാര്‍മികത്വത്തിലാണ്‌ കൊടിയേറ്റ്‌ നടന്നത്‌. എത്തിച്ചു പൂജ കഴിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫിസര്‍ കെ. രാജന്‍ കൊടിമരച്ചുവട്ടില്‍ പറയിട്ടു. തുടര്‍ന്ന്‌ കൊടിക്കൂറ ചരടില്‍ ബന്ധിച്ചു. നീരാജനം ഉഴിഞ്ഞ്‌ തന്ത്രി കൊടിയേറ്റി ദീപാരാധന നടത്തി.

ഉല്‍സവബലി ഇന്നു തുടങ്ങും. ഏപ്രില്‍ നാലു വരെ ദിവസവും 11ന്‌ ഉല്‍സവബലിയുടെ ചടങ്ങുകള്‍ നടക്കും. ഒന്നിന്‌ ഉല്‍സവബലി ദര്‍ശനം. അഞ്ചാം ഉല്‍സവമായ 31 മുതല്‍ ഏപ്രില്‍ മൂന്നു വരെ വിളക്കിനെഴുന്നള്ളിപ്പും ഉണ്ടാകും. ഏപ്രില്‍ നാലിന്‌ രാത്രി പള്ളിവേട്ടയും ഏപ്രില്‍ അഞ്ചിന്‌ പമ്പയില്‍ ആറാട്ടും നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക