Image

ഫ്‌ളോറിഡയും മാധവന്‍ ബി നായര്‍ക്കൊപ്പം വിജയമുറപ്പിച്ച് മാധവന്‍ നായര്‍ ടീം

ഫ്രാന്‍സിസ് തടത്തില്‍ Published on 04 July, 2018
ഫ്‌ളോറിഡയും മാധവന്‍ ബി നായര്‍ക്കൊപ്പം വിജയമുറപ്പിച്ച് മാധവന്‍ നായര്‍ ടീം
ഫ്‌ളോറിഡ: ഫൊക്കാനയുടെ ഫ്‌ലോറിഡ റീജിയണലിന്റെ വമ്പിച്ച പുന്തുണയും ഉറപ്പാക്കി മാധവന്‍ ബി നായര്‍ നയിക്കുന്ന പാനല്‍ മുന്നോട്ട്. മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ (മാറ്റ്) പൂര്‍ണപിന്തുണ ഉറപ്പാക്കിയ മാധവന്‍ ബി. നായര്‍ ടീം മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ടാമ്പയുടെയും ഒര്‍ലാന്‍ഡോ മലയാളി അസോസിയേഷന്റെ (ഓര്മ)യും മികച്ച പിന്തുണ നേടിക്കഴിഞ്ഞു.

ഫ്‌ലോറിഡ റീജിയണില്‍ നിന്ന് അഞ്ചു സ്ഥാനാര്ഥികളാണ് മാധവന്‍ ബി നായര്‍ നയിക്കുന്ന പാനലില്‍ മത്സരിക്കുന്നത്.വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന സണ്ണി മറ്റമന, ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. മാമ്മന്‍ സി. ജേക്കബ്, നാഷണല്‍ കമ്മിറ്റി അംഗമായി മത്സരിക്കുന്ന രാജീവ് വി കുമാരന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ജോണ്‍ കല്ലോലിക്കല്‍, ഓഡിറ്റര്‍ ആയി മത്സരിക്കുന്ന ചാക്കോ കുര്യന്‍ എന്നിവരാണ് ഫ്‌ലോറിഡയില്‍ നിന്ന് മാധവന്‍ നായര്‍ നയിക്കുന്ന പാനലില്‍ മത്സരിക്കുന്നവര്‍. ഇവര്‍ക്കുള്ള പൂര്‍ണ പിന്തുണ നേരത്തെ തന്നെ ഫ്‌ലോറിഡയിലെ എല്ലാ അംഗസംഘടനകളും നല്‍കിയിരുന്നു.

മാധവന്‍ നായര്‍ നേതൃത്വം നല്‍കുന്ന പാനലിനായിരിക്കും മാറ്റിന്‍റെ പിന്തുണയെന്ന് മാറ്റ് പ്രസിഡന്റ് ഡോളി വേണാട് വ്യക്തമാക്കി. ഫൊക്കാനയെ നേര്‍ ദിശയിലേക്കു നയിക്കാന്‍ കെല്‍പ്പുള്ളവര്‍ക്കായിരിക്കും പിന്തുണയെന്നു പറഞ്ഞ അദ്ദേഹം മാധവന്‍ ബി നായര്‍ പാനലിലെ അംഗങ്ങളെല്ലാം ഇതിനു പ്രാപ്തരും കഴിവുള്ളവരുമാണെന്നും വ്യക്തമാക്കി.

ഫ്‌ളോറിഡയുടെ പ്രതേകിച്ചു താമ്പായില്‍ മലയാളികളുടെ എല്ലാ പ്രശ്‌നങ്ങളിലും കാര്യമായ ഇടപെടലുകള്‍ നടത്തിവരുന്ന സണ്ണി മറ്റമന ഫ്‌ളോറിഡയില്‍ നിന്ന് ഫൊക്കാനയില്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന് ഫൊക്കാനയുടെ ഫ്‌ലോറിഡ റീജിയണല്‍ മുന്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട് ഏബ്രഹാം ചാക്കോ അഭിപ്രായപ്പെട്ടു. സണ്ണി മറ്റമന, ഡോ. മാമ്മന്‍ സി. ജേക്കബ്,രാജീവ് വി കുമാരന്‍, ജോണ്‍ കല്ലോലിക്കല്‍, ചാക്കോ കുര്യന്‍ എന്നിവര്‍ ഫ്‌ലോറിഡയില്‍ നിന്ന് ഫൊക്കാനയുടെ ശബ്ദമായി വര്‍ത്തിക്കുന്ന നേതാക്കന്മാരാണെന്നും ഇവരുടെ വിജയത്തില്‍ കുറഞ്ഞു മറ്റൊന്നുമില്ലെന്നും മാറ്റിന്റെ മുന്‍ പ്രസിഡന്റ് വിജയന്‍ നായര്‍ പറഞ്ഞു.
മാധവന്‍ ബി നായര്‍ നയിക്കുന്ന ടീമിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി മാറ്റിന്റെ മുന്‍ പ്രസിഡന്റ് സുരേഷ് നായര്‍ പറഞ്ഞു. ഫ്‌ളോറിഡയിലെ പ്രത്യേകിച്ച് താമ്പായിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ കൃത്യമായി ഇടപെടലുകള്‍ നടത്തിവരുന്ന സണ്ണി മറ്റമന ഫൊക്കാനയുടെ നേതൃത്വത്തില്‍ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അറിവും വിവേകവുമുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് മാധവന്‍ ബി. നായര്‍ നയിക്കുന്ന പാനലില്‍ ഉള്ളതെന്ന് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ താമ്പാ മുന്‍ പ്രസിഡണ്ട് ജോസ്‌മോന്‍ തത്തന്‍കുളം അഭിപ്രായപ്പെട്ടു. ഫൊക്കാനയെ ഈ കാലഘട്ടത്തില്‍ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യരാണ് ഇവര്‍. ചെറുപ്പക്കാര്‍ക്ക് പുറമെ സ്ത്രീകള്‍ക്കും അനുഭവസമ്പന്നരായ മുതിര്‍ന്ന നേതാക്കളെയും ഉള്‌കൊള്ളിച്ചിട്ടുള്ള ഈ പാനല്‍ അടുത്തകാലത്തുണ്ടായിട്ടുള്ളതില്‍ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം അഭിപ്രായയപ്പെട്ടു.

ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ ഡോ.മാമന്‍ സി.ജേക്കബ് ഒര്‍ലാന്‍ഡോയുടെ അനിഷേധ്യനായ നേതാവാണെന്ന് ഒര്‍ലാന്‍ഡോ മലയാളി അസോസിയേഷന്‍ (ഓര്‍മ ) പ്രസിഡന്റ് സാബു ആന്റണി പറഞ്ഞു,ഡോ.മാമന്‍ സി.ജേക്കബിന്റെ സേവനം മാധവന്‍ നായര്‍ പാനലിനു ഏറെ ഗുണം ചെയ്യുമെന്നു പറഞ്ഞ അദ്ദേഹം മാധവന്‍ നായര്‍ പാനലിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പ്രത്യേകിച്ചു ഫ്‌ലോറിഡ റീജിയണയില്‍ നിന്നുള്ള എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പൂര്‍ണ പിന്തുണ നല്കുതയും അദ്ദേഹം പറഞ്ഞു.
Join WhatsApp News
പുഷ് പുള്‍ നായര്‍ 2018-07-04 19:09:14
ദേ ഇവിടെയും നമ്മുടെ നായര്‍ സംഘടന നാമത്തിലെ മാധവന്‍ നായരുടെ പടം. ഇനി ദിവസേന എത്ര എണ്ണം കാണണം ഈ ഫൊക്കാന കണ്‍വെന്‍ഷന്‍ തീരുംവരെ.

ചക്ക വീണു മുയലു ചത്തെന്നു പറയുന്ന പോലെ ഇനി നിങ്ങളെങ്ങാനും ഫൊക്കാന പ്രസിഡന്റ്‌ ആയാല്‍  ദിവസേന താങ്കളുടെ പടമുള്ള ഒരു പത്തു ന്യൂസ്‌ പോസ്റ്റ്‌ ചെയ്തു നിങ്ങളൊരു കലക്ക് കലക്കും.

വാകത്താനം സുഭദ്ര 2018-07-04 21:22:10
ഇങ്ങനെ ദിവസേന മാധവന്‍ നായര്‍ക്കു സപ്പോര്‍ട്ട് കൂടി വരുന്നു എന്നുള്ള ന്യൂസ്‌ വഴി രണ്ടുണ്ട് കാര്യും

ഇങ്ങേരു ഒരു സംഭവമാണെന്നു മലയാളികള്‍ ധരിക്കണം.

മറ്റൊന്ന്,  ഒരു "സൈക്കോളജിക്കല്‍ മൂവ്" - ലീലാ മാരേട്ട് ഇതു കണ്ടു പേടിച്ചു പിന്മാറുക. നായരെ, നിങ്ങളെ എല്ലാവരും ശരിക്കു പഠിച്ചിട്ടുണ്ട്, ഇനി ഈ വേലകള്‍ ഒന്നും നടക്കില്ല
FOKANA Long Member 2018-07-05 06:28:01
Stop spreading the Fake news by Nair team. FOKKANA is not a Nair society.
we make sure you won't win. we need to see the accounts. we want the old sitting group out. we need new candidates nominated from the floor.
we are taking you and few others to court.
Dear delegates don't support any motion from the old farting team.
On-looker 2018-07-05 07:49:04
All these comments are one-sided. Don't you see the the big publicity stunt about the other panel head where it all started?
texan2 2018-07-05 11:37:02
Honestly the conventional majority concept ( bhooripaksham ) is not what is needed in some organisations here. We are not talking about local panchayth bharanam. WE WANT people like MADHAVAN NAIR who has panam, resources , time and people. He can fly to any place on his own money and have interactions with community. He doesn't have to WAIT for action or be concerned about couple of dollars before doing something. I used to hate this photo fame nair earlier. Now I'm changing my outlook about all these organisations leadership. I want someone with resources and money on top who has willingness to get involved, who has demonstrated on their own they can DO THINGS, rally people behind them, youthfulness left behind them, Elect some one like MADHAVAN nair and let us see if that kind of leadership works for these Kerala associations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക