Image

ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ ഹാശാഴ്‌ച ശുശ്രൂഷകള്‍

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 27 March, 2012
ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ ഹാശാഴ്‌ച ശുശ്രൂഷകള്‍
ബര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ജര്‍മനിയിലെ ഇടവകകള്‍ സംയുക്തമായി ഈ വര്‍ഷത്തെ ഹാശാഴ്‌ച ശുശ്രൂഷകള്‍ ബോണിലെ പീത്രൂസ്‌ ആശുപത്രിയുടെ കപ്പേളയില്‍ വച്ച്‌ ഇടവക വികാരി റവ.ഫാ. ലൈജു മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തുന്നു. ഏപ്രില്‍ ഒന്നിന്‌ രാവിലെ 9 മണിക്ക്‌ ബിലഫെല്‍ഡ്‌ ബഥേലിലെ അസാഫ്യം ഹൗസില്‍ ഓശാന ശുശ്രൂഷയോടെ തുടക്കമാവും. തുടര്‍ന്ന്‌ ഒരാഴ്‌ച നീണ്‌ടുനില്‍ക്കുന്ന ശുശ്രൂഷകള്‍ താഴെ പറയുന്ന ദിവസങ്ങളില്‍ ബോണിലെ പീത്രൂസ്‌ ആശുപത്രിയുടെ കപ്പേളയില്‍ വച്ച്‌ ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ അഞ്ചിന്‌ ഉച്ചകഴിഞ്ഞ്‌ മുന്നു മുതല്‍ പെസഹ പെരുന്നാളിന്റെ ശുശ്രൂഷകള്‍ നടക്കും.
ഏപ്രില്‍ ആറിനു രാവിലെ ഒന്‍പത്‌ മുതല്‍ ഉച്ചകഴിഞ്ഞ്‌ മുന്നുവരെ ദുഃഖവെള്ളിയുടെ ശുശ്രൂഷകളും നടക്കും. ഏപ്രില്‍ ഏഴിന്‌ (ശനി) രാവിലെ 10 മുതല്‍ വിശുദ്ധ കുര്‍ബാന നടക്കും, ഏപ്രില്‍ എട്ടിന്‌ (ഞായര്‍) രാവിലെ ഒന്‍പത്‌ മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും നടക്കും.
ഇടവകാംഗങ്ങളുടെ സൗകര്യത്തിനായി ഏപ്രില്‍ രണ്‌ട്‌, മൂന്ന്‌,തീയതികളില്‍ ഭവനങ്ങളില്‍ സന്ധ്യാ നമസ്‌കാരം ഉണ്‌ടായിരിക്കും. ഈ വര്‍ഷത്തെ കഷ്‌ടാനുഭവ ആഴ്‌ച ശുശ്രൂഷകള്‍ ബിലഫെല്‍ഡ്‌,ഹാംബുര്‍ഗ്‌,ഹൈഡല്‍ബര്‍ഗ്‌, കൊളോണ്‍-ബോണ്‍ ഇടവകകള്‍ സംയുക്തമായി ക്രമീകരിച്ചിരിക്കുന്നു. എല്ലാ വിശ്വാസികളെയും ആരാധനകളില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കാന്‍ ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ.ഫാ. ലൈജു മാത്യു 061312171996, മാത്യു കാക്കനാട്ടുപറമ്പില്‍ 02405 85629,കെ.വി. തോമസ്‌ 0202 303544, ഉമ്മന്‍ കോയിപ്പുറത്ത്‌ 02583 918208, എബ്രഹാം കോശി 0521 2701098, ജേക്കബ്‌്‌ ദാനിയേല്‍ 02233 923090,ശോശാമ്മ വര്‍ഗീസ്‌ 06221769309, തോമസ്‌ വര്‍ഗീസ്‌ 07251 18174,ജോണ്‍ കൊച്ചുകണ്‌ടത്തില്‍ 02205 82915


പള്ളിയുടെ വിലാസം: St.Petrus-Krankenhaus, Bonner Talweg 4-6, 53113 Bonn, Germany
ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ ഹാശാഴ്‌ച ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക