Image

ഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ച

(പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്) Published on 04 July, 2018
ഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ച
ഫിലഡല്‍ഫിയ: ഫൊക്കാനാ സാഹിത്യ സമ്മേളനങ്ങളില്‍ പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാഡമി-കേന്ദ്ര സാഹിത്യ അക്കാഡമി അവര്‍ഡു ജേതാവും തുഞ്ചന്‍ മെമ്മോറിയല്‍ റ്റ്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ കെ പി രാമനുണ്ണി മുഖ്യാഥിതിയാകും. 7-ാം തിയതി ശനിയാഴ്ച്ച ഉച്ചയ്ക്ക് 1:30 മുതല്‍ 4 മണിവരെ 18-ാം ഫൊക്കാനാ അന്താരാഷ്ട്ര സമ്മേളന വേദിയായ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററിലെ ''സൗഹൃദ നഗറില്‍'' ഫൊക്കാനാ സാഹിത്യ സമ്മേളനം ഈടുറ്റ ചര്‍ച്ചാ വേളകളൊരുക്കും. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ പ്രസിദ്ധീകരിച്ച നോവല്‍, കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകവസന്തം എക്‌സിബിഷന്‍ സവിശേഷമായി ക്രമീകരിക്കുന്നു.

അശോകന്‍ വേങ്ങശ്ശേരിയുടെ 'ശ്രീ നാരായണ ഗുരു: ദി പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ ആന്റ് ശങ്കര', അന്ന മുട്ടത്തിന്റെ ''ജീവന്റ് ഈണങ്ങള്‍-മുട്ടത്തു വര്‍ക്കി അനുസ്മരണിക, ചാക്കോശങ്കരത്തില്‍ അവസാനമായി രചിച്ച മുഴുമിയ്ക്കാത്ത നോവല്‍ 'ആദ്യകിരണങ്ങള്‍'' (ചാക്കോ ശങ്കരത്തിലിന്റെ സഹധര്‍മ്മിണി റാഹേലമ്മ ചാക്കോ പ്രസിദ്ധികരിച്ചത്), ബാബൂ പാറയ്ക്കലിന്റെ ‘മനസ്സില്‍ സൂക്ഷിച്ച കഥകള്‍’, ഏബ്രാഹം തോമസ്സിന്റെ 'ഈ സ്വപ്ന ഭൂമിയില്‍', ഡോ. എന്‍ പി ഷീലയുടെ 'അമേരിക്കന്‍ യാത്രാനുഭവം', പ്രൊഫ. കോശി തലയ്ക്കലിന്റെ ' കാലാന്തരം', നീനാ പനയ്ക്കലിന്റെ ' മല്ലിക', തമ്പി ആന്റണിയുടെ 'ഭൂതത്താന്‍ കുന്ന്', എന്നീ ഗ്രന്ഥങ്ങളുള്‍പ്പെടെ 101 പുസ്തകങ്ങളുടെ ഡിസ്‌പ്ലേയും പുസ്തകവസന്തം എക്‌സിബിഷനില്‍ ഒരുക്കുന്നുണ്ട്.

''സാഹിത്യവും സാമൂഹ്യപരിവര്‍ത്തനവും'' എന്ന വിഷയത്തെ ആസ്പദമാക്കി ഫൊക്കാനയില്‍ നടക്കുന്ന സാഹിത്യ സെമിനാറില്‍ കെ പി രാമനുണ്ണി മുഖ്യപ്രബന്ധം അവതരിപ്പിക്കും.

അബ്ദുള്‍ പുന്നയൂര്‍ക്കുളം (586 994 1805), പി ഡി ജോര്‍ജ് നടവയല്‍ (215 494 6420), പ്രൊഫ. ഡോ. ശശിധരന്‍ (914 619 4000), പ്രൊഫ. കോശി തലയ്ക്കല്‍, (267 212 6487), അശോകന്‍ വേങ്ങശ്ശേരി (267 969 9902), കെ കെ. ജോണ്‍സണ്‍, നീനാപനയ്ക്കല്‍ (215 722 6741) , ജോര്‍ജ് ഓലിക്കല്‍, പ്രൊഫ. ഡോ. ഷീലാ എന്‍ പി, ജോണ്‍ ഇളമത, മനോഹര്‍ തോമസ്, തമ്പി ആന്റണി, സാംസി കൊടുമണ്‍, ജേക്കബ് കണക്റ്റിക്കട്ട്, വര്‍ഗീസ് തോമസ്, സരോജാ വര്‍ഗീസ്, ജോസ് ചെരിപുറം, ഡോ.നന്ദകുമാര്‍ ചാണയില്‍, പി ടി പൗലോസ്, സന്തോഷ് പാലാ, സോയാ നായര്‍, ജെയിംസ് കൂരിക്കാട്ടില്‍, ബാബു പാറയ്ക്കല്‍, മുരളീ നായര്‍, അനിതാ നായര്‍ എന്നീ എഴുത്തുകാര്‍ സമ്മേളനം ക്രമീകരിക്കുന്നു. 
ഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ചഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ചഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ചഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ചഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ചഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ചഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ചഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ചഫൊക്കാനയില്‍ പുസ്തക വസന്തം, സാഹിത്യസെമിനാര്‍ ശനിയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക