Image

കേരളത്തില്‍ ഭീകരത സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് മഹാരാജാസ് കോളജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് മന്ത്രി തോമസ് ഐസക്

Published on 02 July, 2018
കേരളത്തില്‍ ഭീകരത സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് മഹാരാജാസ് കോളജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് മന്ത്രി തോമസ് ഐസക്
ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയില്‍ കേരളത്തില്‍ ഭീകരത സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് എറണാകുളം മഹാരാജാസ് കോളജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് മന്ത്രി തോമസ് ഐസക്. കൊലപാതക പരിശീലനം നേടിയ കൊടുംക്രിമിനലുകളുടെ സഹായത്തോടെ കാമ്പസിനകത്തും പുറത്തും ഇക്കൂട്ടര്‍ ഭീതി വിതയ്ക്കുകയാണെന്നും ദരിദ്രരില്‍ ദരിദ്രനായ ഒരു വിദ്യാര്‍ഥിയെയാണ് പോപ്പുലര്‍ ഫ്രണ്ട് കൊലയാളികള്‍ നിസാരമായി കൊന്നു തള്ളിയതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. 

ഭയം വിതയ്ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയ കൊലപാതകമാണിത്. ഐഎസിന്റെ മാതൃകയില്‍ കേരളത്തിലും കൊലപാതക പരിശീലനം നേടിയ കൊടുംക്രിമിനലുകളുടെ സഹായത്തോടെ കാന്പസിനകത്തും പുറത്തും ഭീതി വിതയ്ക്കുകയാണവര്‍. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഐഎസ് കൊലയാളികളുടെ സഹായം വേണ്ട തോമസ് ഐസക് പറഞ്ഞു. 

കാന്പസില്‍ മരിച്ചു വീഴുന്ന എസ്എഫ്‌ഐയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിയാണ് അഭിമന്യു. എന്നാല്‍ എസ്എഫ്‌ഐ പ്രതിസ്ഥാനത്തു വരുന്ന ഒരു കൊലപാതകം കേരളത്തില്‍ നടന്നത് ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനാവില്ല. എങ്കിലും എല്ലാവര്‍ക്കും കാന്പസ് അക്രമത്തെക്കുറിച്ചു പൊതുവേ പറയുന്നതിനാണ് താല്‍പര്യം തോമസ് ഐസക് പറഞ്ഞു. കാന്പസില്‍നിന്ന് കാന്പസ് ഫ്രണ്ടിനെ രാഷ്ട്രീയമായി തുടച്ചു നീക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക