Image

സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന് സിപിഐ പാര്‍ട്ടി രേഖ

Published on 27 March, 2012
സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന് സിപിഐ പാര്‍ട്ടി രേഖ
പട്‌ന: സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന് സിപിഐ പാര്‍ട്ടി രേഖ. പിന്നോക്ക മുസ്ലീം സമുദായ അംഗങ്ങള്‍ക്കും ദളിത് ക്രിസ്ത്യാനികള്‍ക്കും സംവരണം നല്‍കണം. ജാതി ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ് . നേതാക്കള്‍ കടലാസുപുലികളാകുന്ന സാഹചര്യമാണുളളതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കേരളം പശ്ചിമ ബംഗാള്‍ ഒഴികെയുളള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ജീവമാണ് . പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പ്രതിവര്‍ഷം 20% അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നുണ്ട് . നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. സ്വന്തമായി ടിവി ചാനല്‍ തുടങ്ങാനും സിപിഐയ്ക്ക് താല്‍പര്യമുണ്ട് . ഇന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് പട്‌നയില്‍ തുടങ്ങിയത് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക