താനൊരു മന്ദബുദ്ധിയാണെന്ന് കരൂതൂ അല്ലെങ്കില്‍ ഭീരുവാണെന്ന് വിചാരിച്ചോളൂ ഊര്‍മ്മിള ഉണ്ണി മാധ്യമങ്ങളോട്
Published on 02 July, 2018
നടി ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് കൊഞ്ചി കുഴഞ്ഞെന്ന പോലെ സംസാരിക്കുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്നത്. നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് വളരെ മോശമായ രീതിയില്‍ അവര്‍ പെരുമാറിയത്.
കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷര പുരസ്‌കാര ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. കുറ്റം ചെയ്തുവെന്ന് ഇതുവരെ കോടതിയില്‍ തെളിയിച്ചിട്ടില്ല.സംഭവത്തില്‍ ആരു പറഞ്ഞതാണ് ശരിയെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന ആവശ്യം ഉന്നയിക്കാനുള്ള ധൈര്യം തനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നേരത്തെ നടി പറഞ്ഞിരുന്നു.
മാധ്യമങ്ങള്‍ വാര്‍ത്തകളെ വളച്ചൊടിക്കുകയാണെന്നും നെഗറ്റീവ വാര്‍ത്തകളോടാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യമെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു. മാധ്യമങ്ങള്‍ എത്ര ചോദിച്ചാലും താന്‍ പറയില്ലെന്നു വിചാരിച്ച കാര്യം പറയില്ല, താനൊരു ഭീരുവാണെന്ന് വിചാരിച്ചോളൂ എന്നും അവര്‍ പറഞ്ഞു. ഞാനൊരു മന്ദബുദ്ധിയാണെന്ന് കരൂതൂ. അല്ലെങ്കില്‍ ഞാനൊരു ഭീരുവാണ്ഊര്‍മ്മിള ഉണ്ണി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല