Image

ഫൊക്കാനാ കാക്കുന്ന കനകം തനിത്തങ്കമോ കാക്കപ്പൊന്നോ

പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ് Published on 02 July, 2018
ഫൊക്കാനാ കാക്കുന്ന കനകം തനിത്തങ്കമോ കാക്കപ്പൊന്നോ
ഫോക്ക് എന്ന ഇംഗ്ലീഷ് വാക്കിന്റെ സാരം ' ഒരു സമൂഹത്തിന്റെ സാംസ്‌കാരികത' എന്നാണല്ലോ. അന എന്ന ഇംഗ്ലീഷ് വാക്കിന്നര്‍ത്ഥം ഓര്‍മിക്കപ്പെടേണ്ട വര്‍ത്തമാനങ്ങള്‍ എന്നുമാണ്. അങ്ങനെ നോക്കുമ്പോള്‍ ഫൊക്കാനാ എന്ന വാക്ക് ഒരു സമൂഹത്തിന്റെ ഓര്‍മ്മിക്കപ്പെടേണ്ട സാംസ്‌കാരിക വര്‍ത്തമാനങ്ങള്‍ എന്ന തിരിച്ചറിവിലേക്ക് നമ്മെ എത്തിക്കുന്നു. 
ഫൊക്കാനാ അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മിക്കപ്പെടേണ്ട സാംസ്‌കാരിക വര്‍ത്തമാനങ്ങളുടെ ആനച്ചന്തമാണ്. ഓരോ ഫൊക്കാനാ നടപടികളും അമേരിക്കന്‍ മലയാളിയുടെ സാംസ്‌കാരിക വ്യവഹാരങ്ങളുടെ നേര്‍ച്ഛേദമായി ഇടം പിടിക്കുന്നു. ജൂലയ് 5 മുതല്‍ 8 വരെ നടക്കുന്ന ഫൊക്കാനാ 18-ാമത് അന്തര്‍ദേശീയ കണ്‍ വെന്‍ഷന്‍ രചിക്കുന്ന സാംസ്‌കാരിക ചിത്രങ്ങള്‍ അമേരിക്കന്‍ മലയാളിയുടെയും അവരുടെ ബന്ധങ്ങളുടെയും ഇന്നത്തെ അവസ്ഥയുടെ പ്രതിഫലനങ്ങളാകുന്നതെങ്ങനെയെന്ന് ഈ വരും ദിനങ്ങള്‍ വ്യക്തമാക്കും. 
കേരള മുഖ്യ മന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാ താരം ഷീലയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കേരള ആരോഗ്യമന്ത്രി ശൈലജാ ടീച്ചറിന്റെയും സാഹിത്യകാരന്‍ കെ പി രാമനുണ്ണിയുടെയുംപങ്കാളിത്തവും അനുബന്ധ പ്രകടനങ്ങളും സംഭവങ്ങളും പരിപാടികളും സാകൂതം വീക്ഷിക്കുന്ന സാമുഹ്യ പാഠം പഠിതാക്കള്‍ക്ക് കൗതുകങ്ങളുടെ കലവറ തുറക്കുകയായി. ഫൊക്കാനാ കാക്കുന്ന കനകം  തനിത്തങ്കമോ കാക്കപ്പൊന്നോ എന്ന് കണ്ണു കൂര്‍പ്പിക്കാം.

ഫൊക്കാനാ കാക്കുന്ന കനകം തനിത്തങ്കമോ കാക്കപ്പൊന്നോഫൊക്കാനാ കാക്കുന്ന കനകം തനിത്തങ്കമോ കാക്കപ്പൊന്നോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക