Image

ഫോര്‍ഡ് ഇന്ത്യയുടെ മരൈമാലൈ നഗര്‍ പ്ലാന്റില്‍ തൊഴിലാളികളുടെ പ്രതിഷേധം

Published on 27 March, 2012
ഫോര്‍ഡ് ഇന്ത്യയുടെ മരൈമാലൈ നഗര്‍ പ്ലാന്റില്‍ തൊഴിലാളികളുടെ പ്രതിഷേധം
  ചെന്നൈ: ഫോര്‍ഡ് ഇന്ത്യയുടെ ചെന്നൈ മരൈമാലൈ നഗര്‍ പ്ലാന്റില്‍ തൊഴിലാളികളുടെ പ്രതിഷേധം. പിരിച്ചുവിട്ട ഒന്‍പത് തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 350 ഓളം തൊഴിലാളികളാണ് പ്ലാന്റിന് മുന്നില്‍ പ്രതിഷേധം നടത്തിയത്. കമ്പനി ഒരു വിഭാഗം തൊഴിലാളികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഫോര്‍ഡ് ഇന്ത്യ എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ. സതീഷ് കുമാര്‍ പറഞ്ഞു. 

വ്യാജബില്ലുകള്‍ ഹാജരാക്കി ചികിത്സാച്ചെലവ് തട്ടിയെടുത്തതിനാണ് തൊഴിലാളികളെ പിരിച്ചുവിട്ടതെന്നാണ് കമ്പനി വിശദീകരണം. അന്വേഷണ വിധേയമായിട്ടാണ് തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്തതെന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാവരും സഹകരിക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക