Image

ഫൊക്കാനാ നേഴ്‌സസ് സെമിനാറില്‍ ഡോ: അനിരുദ്ധന്‍ നയിക്കുന്ന ഡയബറ്റിക് ക്ലാസ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 01 July, 2018
ഫൊക്കാനാ നേഴ്‌സസ് സെമിനാറില്‍ ഡോ: അനിരുദ്ധന്‍ നയിക്കുന്ന ഡയബറ്റിക് ക്ലാസ്
ന്യൂയോര്‍ക്ക് : ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയ വാലിഫോര്‍ജ് കണ്‍ വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പതിനെട്ടാമത് ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന നേഴ്‌സസ് സെമിനാറില്‍ ഫൊക്കാനയുടെ ആദ്യത്തെ പ്രസിഡന്റ്ഉം നോര്‍ക്ക ഡയറക്ടറുമായ ഡോ:അനിരുദ്ധന്‍ നയിക്കുന്ന ഡയബറ്റിക് സെമിനാര്‍ ഉണ്ടായിരിക്കുമെന്ന് ഫൊക്കാന നേഴ്‌സസ് സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ് അറിയിച്ചു .

മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മഹാരോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. ലോകത്തെമ്പാടുമായി 50.6 കോടിയിലധികം ആളുകള്‍ ഈ രോഗത്തിന്റെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞു. അതിന്റെ വ്യാപ്തി നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു. മാരകമായ ആക്രമണത്തോടെ രോഗിയെ അപായപ്പെടുത്തുന്ന മഹാമാരിയല്ല പ്രമേഹം. മറിച്ച്, മധുരിമയോടെ അടുത്തുകൂടി നിശ്ശബ്ദമായി ആന്തരാവയവങ്ങളെ കീഴ്പ്പെടുത്തി ഇല്ലാതാക്കുന്ന സുമുഖനായ വില്ലനാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് മരണകാരിയായ രോഗങ്ങളുടെ കൂട്ടത്തിലാണ് പ്രമേഹവും ഉള്‍ക്കൊള്ളുന്നത്. നമ്മുടെ കൊച്ചു കേരളത്തിലാവട്ടെ ദിനംപ്രതി രോഗികളുടെ എണ്ണം അഭൂതപൂര്‍വ്വം കൂടിക്കൊണ്ടിരിക്കുന്നു. ആയാസരഹിതമായ ജീവിതത്തിന് സൗകര്യങ്ങള്‍ ഏറിയതോടെയാണ് പ്രമേഹം അതിവേഗം വ്യാപിച്ചു തുടങ്ങിയത്. പ്രമേഹബാധിതരായ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം വളരെയേറെ വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തിലാണ് നേഴ്‌സസ് സെമിനാറിനോടനുബന്ധിച്ചു പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നത്.

ചിക്കാഗോയില്‍ നിരവധി വര്‍ഷങ്ങളായി ആരോഗ്യ ഫുഡ് സപ്ലിമെന്റ് ഉത്പാദന രംഗത്ത് വിജയം വരിച്ച വ്യക്തികൂടിയായ ഡോ;അനിരുദ്ധന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡയബറ്റിക് സെമിനാര്‍ പ്രമേഹ രോഗികള്‍ക്ക് വലിയ ആശ്വാസമാകും .വളരെ വ്യക്തമായ രീതിയില്‍ നിയന്ത്രിക്കാവുന്ന രോഗമാണ് പ്രമേഹമെന്നും കൃത്യമായ ശീലങ്ങളിലൂടെയും ലളിതമായ ഫുഡ് സപ്ലിമെന്റുകളിലൂടെയും ഈ രോഗം കൂടുതല്‍ ആളുകളിലേക്ക് വരാതെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ബോധ്യമാകുന്ന സെമിനാര്‍ ആയിരിക്കും കണ്‍വന്‍ഷനില്‍ നടക്കുന്നത്

പ്രമേഹം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ നമ്മുടെ ജീവിതചര്യയ്ക്ക് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിലെ നിയന്ത്രണം, വ്യായാമം, തുടങ്ങിയ മാര്‍ഗങ്ങളൊക്കെ ഈ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക