Image

മണിപ്പൂരില്‍ ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയിലെ 52 തീവ്രവാദികള്‍ കീഴടങ്ങി

Published on 27 March, 2012
മണിപ്പൂരില്‍ ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയിലെ 52 തീവ്രവാദികള്‍ കീഴടങ്ങി
ഇംഫാല്‍: മണിപ്പൂരില്‍ യുണൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മിയിലെ 52 തീവ്രവാദികള്‍ കീഴടങ്ങി. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗ് പങ്കെടുത്ത ഒരു ചടങ്ങിലാണ് ഇവര്‍ കീഴടങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിഘടനവാദവും ക്രമസമാധാന പ്രശ്‌നവുമാണ് തന്റെ സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില വിഘടനവാദ സംഘടനയിലെ അംഗങ്ങള്‍ കൂടി ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യതയുണ്‌ടെന്നും ഇബോബി സിംഗ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക