Image

മട്ടന്നൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published on 01 July, 2018
മട്ടന്നൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
മട്ടന്നൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകരായ ലതീഷ്, സായി, ഡെനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.അക്രമിക്കാന്‍ ഉപയോഗിച്ച വടിവാളും ഇവര്‍ എത്തിയ ഒരു ബൈക്കും പിന്നീട് മറ്റൊരു സ്ഥലത്ത് വെച്ച് കണ്ടെടുത്തിട്ടുണ്ട്. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസുകാരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക