Image

കാണാതായ കുട്ടികളെ കണ്‌ടെത്താന്‍ ഫേസ്ബുക്കിന്റെ സഹായം തേടി പോലീസ്

Published on 27 March, 2012
കാണാതായ കുട്ടികളെ കണ്‌ടെത്താന്‍ ഫേസ്ബുക്കിന്റെ സഹായം തേടി പോലീസ്
അഹമ്മദാബാദ്: കാണാതായ കുട്ടികളെ കണ്‌ടെത്താന്‍ ഫേസ്ബുക്കിന്റെ സഹായം തേടി പോലീസ്. അഹമ്മദാബാദ് നഗരത്തിലെ ക്രൈംബ്രാഞ്ച് ആണ് പുതിയ ആശയം പരീക്ഷിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ ഫേസ്ബുക്കിന് ഏറെ പ്രചാരമുണ്‌ടെന്നും ആശയം പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷയെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഇത്തരം കേസുകളില്‍ മുന്‍നിരയിലുള്ള കാര്‍ത്തിക് രാജേന്ദ്രന്‍, വിശ്വ പട്ടേല്‍ എന്നീ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളാണ് തുടക്കത്തില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബന്ധപ്പെടാനുള്ള ഫോണ്‍നമ്പരും കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും പ്രയോജനകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുകയും ഉള്‍പ്പെടുന്ന ചെറുവിവരണവും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക